സുഹൃത്തിന് നവീൻ ബാബു അയച്ച സന്ദേശം പുറത്ത് ‘നന്നായി ജോലി ചെയ്യുന്നുണ്ട്, കണ്ണൂരിൽ നിന്ന് മാറ്റരുതെന്ന് സ്വന്തം സംഘടന
കണ്ണൂർ: സ്വന്തം സംഘടന തന്റെ സ്ഥലംമാറ്റത്തെ എതിര്‍ത്തുവെന്ന എഡിഎം നവീൻ ബാബുവിന്റെ സന്ദേശം പുറത്ത്. കണ്ണൂരിൽനിന്ന് ജന്മനാടായ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാൻ എൻജിഒ യൂണിയൻ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തിരം റവന്യൂമന്ത്രിയെ സമീപിച്ചിരുന്നെന്നാണ് നവീൻ ബാബു സുഹൃത്ത് ഹരിഗോപാലിന് അയച്ച സന്ദേശത്തിൽ പറയുന്നത്.
കണ്ണൂർ എഡിഎം നന്നായി ജോലി ചെയ്യുന്നുണ്ടെന്നും മാറ്റരുത് എന്നുമാണ് റവന്യൂ മന്ത്രിയോട് സംഘടന പറഞ്ഞത്. ഇത് അറിഞ്ഞ് ഇനി കണ്ണൂരിലേക്ക് വരുന്നില്ലെന്നു പറഞ്ഞ് മൂന്നു മാസത്തേക്ക് ലീവ് എഴുതിക്കൊടുത്തു. ഇത് കളക്ടർ ശുപാർശ ചെയ്ത് അയച്ചു. സർക്കാരിൽ ചെന്നപ്പോൾ അവർ പാസാക്കാം എന്നും പറഞ്ഞു.
പക്ഷേ മൂന്നു ദിവസം കഴിഞ്ഞ് ആയിരുന്നു വയനാട് ദുരന്തം. അതുകൊണ്ട് ലീവ് കിട്ടിയില്ല. പെട്ടെന്ന് ജോയിൻ ചെയ്യാൻ പറഞ്ഞിതിനാൽ വീണ്ടും കണ്ണൂർ വന്നുവെന്നും സുഹൃത്തിന് അയച്ച വാട്സാപ് സന്ദേശത്തിൽ നവീൻ ബാബു പറയുന്നു.