നവീൻ ബാബുവിൻ്റെ മരണം : CBI അന്യേഷണം വേണ്ട – CPM
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോടോപ്പമാണ് പാർട്ടി എന്ന് പറഞ്ഞ
CPMസംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ആവശ്യത്തെ അംഗീകരിക്കുന്നില്ല.
” സിബിഐ അവസാനവാക്കല്ല , ‘കൂട്ടിലടച്ച തത്ത’ യാണ് എന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. സിബിഐക്കെതിരെ സിപിഎമ്മിന് എന്നും ഒരേ നിലപാടാണ് ” എംവി ഗോവിന്ദൻ പറഞ്ഞു.സിബിഐ അന്യേഷണം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് അന്യേഷണം തൃപ്തികരമല്ല ,സിബിഐ അന്യേഷണം വേണം എന്ന് നവീൻ ബാബുവിൻ്റെ കുടുംബം കോടതിയിൽ ആവശ്യമുന്നയിച്ചസാഹചര്യം നിലനിൽക്കുമ്പോഴാണ് എംവി ഗോവിന്ദൻ്റെ പ്രതികരണം .ഗോവിന്ദൻ മാസ്റ്റർ സിബിഐ അന്യേഷണത്തെ ഭയക്കുന്നതിൽ തന്നെ കാര്യങ്ങൾ വ്യക്തമാണ് എന്ന് എംഎൽഎ ടിപി രമ പറഞ്ഞു.