നവീൻ ബാബു മരണം : CBI ആവശ്യമില്ല , SITയുടെ അന്യേഷണം തുടരട്ടെയെന്ന് കോടതി

0

 

തിരുവനന്തപുരം: ADM നവീൻ ബാബുവിൻ്റെ അന്യേഷണത്തിൽ സിബിഐ അന്യേഷിക്കണം എന്ന കുടുംബത്തിൻ്റെ ആവശ്യം കോടതി തള്ളി. അന്വേഷണം എസ്.ഐ.ടി (special investigation team) തുടരട്ടെ എന്നു പറഞ്ഞ കോടതി ആത്മഹത്യയല്ല, കൊലപാതകമാണ് എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ചോദിച്ചു.സത്യവാങ്മൂലം ഫയൽ ചെയ്യാനും കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തലവന് നിർദ്ദേശം നൽകി.മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ വാദം ഡിസംബർ 6 ന് പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടുകയും ചെയ്തു.
സിബിഐ അല്ലെങ്കിൽ ക്രൈംബ്രാഞ്ചെങ്കിലും കേസന്വേഷിക്കണമെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. പ്രത്യേക അന്വേഷണ സംഘം പേരിന് മാത്രമെന്നും അദ്ദേഹം പറഞ്ഞു. സംഘത്തിന്‍റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം വേണമെന്നുമാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹർജിയിൽ ആവശ്യപ്പെടുന്നത്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ പ്രതി എങ്ങനെയാണ് അന്വേഷണത്തെ സ്വാധീനിക്കുക എന്ന് കോടതി ചോദിച്ചു. കുറ്റപത്രം നൽകിയാലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകുമെന്നും കോടതി പറഞ്ഞു.

ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തണം. ഒന്നുകില്‍ കൊലപാതകം അല്ലെങ്കില്‍, ആത്മഹത്യാക്കുറിപ്പ് പൊലീസ് മുക്കിയതാകാമെന്നും ഹര്‍ജിയില്‍ പറയുന്നു.

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം ഹരജിയിലെ ഉന്നയിക്കുന്നത്. ദിവ്യയുടെ സ്വാധീനത്തിലാണ് കളക്‌ടർ എന്ന് കുടുംബം പറയുന്നു. കളക്ടറുടെ ഫോണ്‍ കോള്‍ രേഖകളും കളക്ടറേറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കണം. യാത്രയയപ്പ് ചടങ്ങിലെ ദിവ്യയുടെ സാന്നിധ്യത്തെപ്പറ്റി പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കി കളക്ടര്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബു തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞതായുള്ള കളക്ടറുടെ മൊഴിയുണ്ട്. ഇതും പ്രതിയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്നാണ് ഹര്‍ജിയിലെ ആരോപണം. പി പി ദിവ്യയും കണ്ണൂര്‍ ജില്ലാ കളക്ടറും തമ്മിലുള്ള അവിശുദ്ധബന്ധം സിബിഐ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *