നവരാത്രി ആഘോഷം: ഒക്‌ടോബർ 7മുതൽ മെട്രോ അധിക സർവീസ് നടത്തും.
മുംബൈ : ഒക്‌ടോബർ 7 മുതൽ 11 വരെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് രാത്രി 12 അധിക മെട്രോ സർവീസുകൾ നടത്തുമെന്ന് മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (എംഎംഎംഒസിഎൽ).
അന്ധേരി വെസ്റ്റിൽ നിന്ന് ഗുണ്ടാവലി വരെയും ഗുണ്ടാവലി മുതൽ അന്ധേരി വെസ്റ്റ് വരെയും രാത്രി 11 മണി മുതൽ രണ്ട് ദിശകളിലേക്കും 15 മിനിറ്റ് ഇടവേളയിൽ അധിക സർവീസുകളും നടത്തുമെന്ന് അറിയിപ്പിൽ പറയുന്നു. അവസാന സർവീസ് 12.30ന് പുറപ്പെടും.
രാത്രി വൈകിയുള്ള ആഘോഷങ്ങളിൽ യാത്രക്കാർക്ക് എളുപ്പവും സുഖപ്രദവുമായ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യമാണ് ഞങ്ങൾക്കെന്ന് മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റികമ്മീഷണർ ഡോ. സഞ്ജയ് മുഖർജി പറഞ്ഞു.