നവകേരള വെൽഫയർ അസ്സോസിയേഷൻ -പലാവ ‘അന്താരാഷ്ട്ര വനിതാദിനം’ആഘോഷിച്ചു

ഡോംബിവ്‌ലി: നവകേരള വെൽഫയർ അസ്സോസിയേഷൻ -പലാവയുടെ ‘അന്താരാഷ്ട്ര വനിതാദിനം’ ആഘോഷിച്ചു. അസ്സോസിയേഷൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു .ചടങ്ങിൽ മുഖ്യാതിഥികളായി ട്രൂഇന്ത്യൻ ക്രിയേറ്റിവ് വിങ് ഡയറക്റ്റർ അംബിക വാരസ്യാർ ,ഡോ.ശുഭ ബാലസുന്ദരം എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
പ്രസിഡന്റ് സാവിയോ ആഗസ്റ്റിൻ, സെക്രട്ടറി നിഷാന്ത് ബാബു, ട്രഷറര്‍ ശാലിനി നായർ, വൈസ് പ്രസിഡന്റ് ലളിത വിശ്വനാഥൻ, ജോയിന്റ് സെക്രട്ടറി ബിനു അലക്സ്, കമ്മിറ്റി അംഗങ്ങളായ ശ്യാം പിള്ള , ബിൻസൺ ജോസഫ് ലേഡീസ് വിംഗ് കൺവീനർ ശൈലജ മേനോൻ,എന്നിവർ പരിപാടികൾക്ക് നേതൃത്തം നൽകി