നവകേരള അസ്സോസിയേഷൻ ഓണമാഘോഷിച്ചു
ഡോംബിവ്‌ലി : നവകേരള വെൽഫെയർ അസ്സോസിയേഷൻ പലാവയുടെ പ്രഥമ ഓണാഘോഷം – ‘ഓണപ്പുലരി 2024 ‘ ഡോംബിവ്‌ലി ഈസ്റ്റ് , കട്ടായിനാക്കയിലുള്ള കുശാലാ ഗ്രീൻസ് ഹോട്ടൽ ഹാളിൽ നടന്നു.
വുവസായിയും എഴുത്തുകാരിയുമായ ഡോ. ശശികല പണിക്കർ , ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് ആൻഡ് സ്കൂൾ, ഡോ. ഡേവിഡ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ ഡോ ഉമ്മൻ ഡേവിഡ്,മാധ്യമ പ്രവർത്തകൻ പ്രേംലാൽ തുടങ്ങിയവർ വിശിഷ്ടാത്ഥികളായിരുന്നു.
. മാവേലി മന്നനെ വരവേൽപ്പ് ,ആദരിക്കൽ ചടങ്ങ് ,ഓണസദ്യ ,വിവിധ കലാകായിക പരിപാടികൾ എന്നിവ നടന്നു. പ്രസിഡന്റ് സാവിയോ അഗസ്റ്റിൻ സെക്രട്ടറി നിഷാന്ത് ബാബു വൈസ് പ്രസിഡന്റ് ലളിത വിശ്വനാഥൻ. ജോയിൻ്റ് സെക്രട്ടറി ബിനു അലക്സ്, ട്രഷറർ ശാലിനിനായർ എന്നിവർ പരിപാടികൾക്ക് നേതൃത്തം നൽകി .