മാനം കാക്കാൻ നവകേരള ബസ് വീണ്ടും നിരത്തിലേക്ക്..!

0

കോഴിക്കോട്: വിവാദങ്ങളുടെ ഫലമെന്നോണം നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട്ടെത്തിച്ചു.
കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും. 11 സീറ്റുകൾ അധികമായി ഘടിപ്പിച്ചു : ആകെ 37 സീറ്റ്. എസ്കലേറ്റർ, പിൻവാതിൽ എന്നിവ ഒഴിവാക്കി : പകരം മുൻവാതിൽ മാത്രം . ശൗചാലയം ബസിൽ നിലനിർത്തി. നിരക്കും കുറച്ചു : ഇന്നലെ ബംഗുളൂരു – കോഴിക്കോട് യാത്രയിൽ ഈടാക്കിയത് 930 രൂപ : നേരത്തെ 1280 രൂപ ആയിരുന്നു.
ബസ് കട്ടപ്പുറത്ത് ആയത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് ‘അഭിമാനം സംരക്ഷിക്കാൻ’ ഈ ബസ് നിലനിര്‍ത്തണമെന്ന കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയെന്നാണ് വിവരം.
നവകേരള ബസ് സിപിഎം സമ്മേളനങ്ങളിലും വലിയ വിവാദമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *