കൊല്ലത്ത് ദേശീയപാത തകർച്ച: ഗതാഗതം ഇന്ന് പുനസ്ഥാപിക്കും
കൊല്ലം: ദേശീയപാത 66 കൊല്ലം കടമ്പനാട്ട് കോണം റീച്ചിൽ കൊട്ടിയം മൈലക്കാടിനെ സമീപം സംരക്ഷണഭിത്തി ഇടിഞ്ഞ താഴ്ന്ന സംഭവത്തിൽ കരാറുകാരനെതിരെ നടപടിയെടുത്ത് കേന്ദ്രസർക്കാർ. കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയെയും സ്വതന്ത്ര എൻജിനീയർ വിഭാഗമായ ഫീഡ്ബാക്ക് ഇൻഫ്ര,സത്ര സർവീസിനെയും ഒരു മാസത്തേക്ക് ദേശീയപാത അതോറിറ്റി സസ്പെൻഡ് ചെയ്തു. ടെൻഡർ നടപടികളിൽ അടക്കം കമ്പനിക്ക് പങ്കെടുക്കാൻ ആകില്ല. മണ്ണിന്റെ ബലക്ഷയം കാരണം ഭാരശേഷി താങ്ങാൻ ആവാതെ പടിപടിയായി സംരക്ഷണഭിത്തിയുടെ അകം ഇടിഞ്ഞ് താഴ്ന്നതാണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംരക്ഷണഭിത്തികൾ ഇടിഞ്ഞതിനെ തുടർന്ന് ഇവിടെ ഗതാഗത പ്രശ്നം രൂക്ഷമാണ്. തിങ്കളാഴ്ച ഉച്ചയോടെ മണ്ണിടിഞ്ഞ ഭാഗം പൂർണമായും ഗതാഗതയോഗ്യമാകും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മതിയായ ഭൗമ- സാങ്കേതിക പരിശോധന കരാർ കമ്പനി നടത്തിയിട്ടില്ല എന്ന ഗുരുതര കണ്ടെത്തൽ റിപ്പോർട്ടിലുണ്ട്.
