നഗരസഭ അഡീഷണൽ കമ്മീഷണറെ സന്ദർശിച്ച് നാസിക് മലയാളികൾ

നാസിക് : നാസിക് നഗരസഭ അഡീഷണൽ കമ്മീഷണറും മലയാളിയുമായ കരിഷ്മ നായർക്ക് നിവേദനം സമർപ്പിച്ച് നാസിക് മലയാളി അസ്സോസിയേഷൻ പ്രതിനിധികൾ . നാസിക് ജില്ലാ മലയാളി സമൂഹം നേരിടുന്ന പ്രധാനപ്പെട്ട ചില പ്രശ്നങ്ങൾ കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തി.യാത്ര പ്രശ്നങ്ങൾ, കൂടുതൽ ട്രെയിൻ സർവീസിന്റെ ആവശ്യകത, ഡയറക്ട് വിമാന സർവീസുകളുടെ ലഭ്യത, മുതിർന്ന പൗരന്മാർ നേരിടുന്ന ആരോഗ്യ-സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങീ നാസിക്കിലെ മലയാളികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പ്രതിനിധി സംഘം കരിഷ്മാ നായരുമായി പങ്കുവെച്ചു .
എല്ലാ വിഷയങ്ങളും താല്പര്യത്തോടെ കേട്ടശേഷം പ്രസ്തുത വിഷയങ്ങൾ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയാതായി സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണപിള്ള,വർക്കിംഗ് പ്രസിഡണ്ട് ജയപ്രകാശ് നായർ,ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗദൻ,തുടങ്ങിയവരാണ് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്.
ഒക്‌ടോബർ 11-ന് നടക്കാനിരിക്കുന്ന അസ്സോസിയേഷൻ്റെ 38-ാമത് വാർഷിക- ഓണാഘോഷചടങ്ങുകൾ നഗരസഭ അഡീഷണൽ കമ്മീഷണർ ഉദ്‌ഘാടനം ചെയ്യും.