സുനിത വില്യംസിന്റെ തിരിച്ചുവരവ്;സ്‌പേസ് എക്‌സ് പേടകം ഉപയോഗിക്കുമെന്ന് നാസ

0

ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ആദ്യമായി ബഹിരാകാശ നിലയത്തിലെത്തിയ നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മറും തിരിച്ചുവരാനാകാത്ത സ്ഥിതിയിലാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ തകരാറുകളെ തുടര്‍ന്നാണിത്. പത്ത് ദിവസം നീണ്ട ദൗത്യത്തിനായി നിലയത്തിലെത്തിയ ഇരുവരും ഇപ്പോള്‍ രണ്ട് മാസമായി നിലയത്തിലെ മറ്റ് സഞ്ചാരികള്‍ക്കൊപ്പം കഴിയുകയാണ്.

സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഇരുവരുടെയും തിരിച്ചുവരവ് സുരക്ഷിതമല്ലെങ്കില്‍ 2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂളില്‍ ഇരുവരെയും തിരികെ എത്തിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നാസ.

ജൂണ്‍ അഞ്ചിനാണ് രണ്ട് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ട് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം വിക്ഷേപിച്ചത്. 24 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഹീലിയം ചോര്‍ച്ചയും സഞ്ചാര വേഗം ക്രമീകരിക്കുന്ന ത്രസ്റ്ററുകളുടെ പ്രവര്‍ത്തനം പലതവണ തടസപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പരിശോധനകളുമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇരുവരെയും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ തന്നെ തിരിച്ചിറക്കാനാണ് ലക്ഷ്യമിടുന്നത് എങ്കിലും അടിന്തിര സഹാചര്യത്തില്‍ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ കാപ്സ്യൂള്‍ ഉപയോഗിക്കാനാണ് നാസയുടെ തീരുമാനം. അതുകൊണ്ടു തന്നെ സുനിത വില്യംസിനും ബച്ച് വില്‍മറിനും ഇനിയും നിലയത്തില്‍ കഴിയേണ്ടി വരും.

അതേസമയം നാല് ബാഹിരാകാശ സഞ്ചാരികളെ ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്നതിനുള്ള സ്‌പേസ് എക്‌സിന്റെ ക്രൂ-9 ദൗത്യ വിക്ഷേപണം നാസ സെപ്റ്റംബര്‍ 24 ലേക്ക് മാറ്റി. ദൗത്യം ഓഗസ്റ്റ് 18 ന് വിക്ഷേപിക്കാനായിരുന്നു പദ്ധതി. സ്റ്റാര്‍ലൈനര്‍ പേടകത്തെ നിലയത്തില്‍ നിന്ന് മാറ്റിയതിന് ശേഷമേ ക്രൂ 9 പേടകത്തെ അയക്കാനാകൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *