ഭൂമിയുടെ ഉപരിതലത്തിലെ (CO2)നീങ്ങുന്നതിന്റെ അനിമേറ്റഡ് ചിത്രം പങ്കുവെച്ച് നാസ

ഭൂമിയുടെ ഉപരിതലത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നീങ്ങുന്നതിന്റെ അനിമേറ്റഡ് ചിത്രം പങ്കുവെച്ച് നാസ. ലോകത്തുള്ള co2 ന്റെ സാന്ദ്രത എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന ഒരു അനിമേറ്റഡ് ലോക ഭൂപടമാണിത്.
ഗൊദാര്‍ഡ് എര്‍ത്ത് ഒബ്സെര്‍വിങ് സിസ്റ്റം എന്ന ജിയോസ് മോഡല്‍ ഉപയോഗിച്ചാണ് ഈ ആഗോള ഭൂപടം രൂപപ്പെടുത്തിയത്. സൂപ്പര്‍ കമ്പ്യൂട്ടറുകളാല്‍ പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന റെസല്യൂഷനുള്ള ഒരു കാലാവസ്ഥ വിശകലന മോഡലാണ് ജിയോസ്. കൊടുങ്കാറ്റ് സംവിധാനങ്ങള്‍, മേഘ രൂപീകരണങ്ങള്‍, മറ്റ് പ്രകൃതി സംഭവങ്ങള്‍ അങ്ങനെ ഭൂമിയുടെ അന്തരീക്ഷത്തില്‍ സംഭവിക്കുന്നതിനെപറ്റി മനസിലാക്കാന്‍ ഇത് സഹായിക്കുന്നുവെന്ന് വീഡിയോയുടെ അടിക്കുറിപ്പില്‍ നാസ വിശദീകരിച്ചു.