പ്രധാനമന്ത്രി സ്ഥാനത്ത് ഇന്ദിരാഗാന്ധിയെ മറികടന്ന് നരേന്ദ്രമോദി : ഇന്ന് 4078 ദിവസം പൂർത്തിയാക്കുന്നു

0
MODI

ന്യുഡൽഹി : ഏറ്റവും കൂടുതല്‍ക്കാലം തുടര്‍ച്ചയായി പ്രധാനമന്ത്രി പദവിയിലിരുന്നവരില്‍ രണ്ടാം സ്ഥാനം നേടി നരേന്ദ്രമോദി. ഈ പദവിയിൽ ഒന്നാം സ്ഥാനം ജവഹര്‍ലാല്‍ നെഹ്‌റുവിനാണ് . 6130 ദിവസം നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രിആയിരുന്നു.

ഇന്ന് മോദി അധികാരത്തിൽ 4078 ദിവസം പൂർത്തിയാക്കും . ഇന്ദിരാഗാന്ധിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മറികടന്നത് (4077 ദിവസം). 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ 4077 ദിവസമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്.തുടര്‍ച്ചയായി 3655 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിങ് ആണ്.

2014, 2019, 2024 വർഷങ്ങളിലാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍, പ്രധാനമന്ത്രിയായവരില്‍ സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെയാള്‍, ഏറ്റവും കൂടുതല്‍ കാലം ചുമതല വഹിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി തുടങ്ങിയ റെക്കോര്‍ഡുകള്‍ നരേന്ദ്രമോദിക്കാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *