‘നന്മ’യുടെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം: രണ്ടാം ഘട്ടം ജൂലായ് 6ന്

0

‘നന്മ’യുടെ കൈകൾ വീണ്ടും നിർധനരായ വിദ്യാർഥികളിലേക്ക് …

കല്യാൺ : കല്യാൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന, സാമൂഹ്യ സേവന- ജീവകാരുണ്യ, സംഘടനയായ ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ’  തുടക്കം കുറിച്ച, നിർധനരും ഭിന്നശേഷിക്കാരുമായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുടെ (‘Nanma Education Assistance (NEA)) രണ്ടാം ഘട്ടം ജൂലായ് 6 ന് നടക്കും.കല്യാൺ ലോക്ഗ്രാമിലുള്ള ‘ഫെഡറേഷൻ ഹാളി’ൽ രാവിലെ 10.30ക്ക് പരിപാടി ആരംഭിക്കും.ഉല്ലാസ് നഗർ റോട്ടറിക്ളബ്ബിൻ്റെ സഹകരണത്തോടെയാണ് സാമ്പത്തിക സഹായം വിദ്യാർത്ഥികൾക്ക് നൽകുന്നത്.
പദ്ധതിയുടെ ആദ്യഘട്ട വിതരണം ഫെബ്രുവരിയിൽ ഉല്ലാസ്‌നഗർ റോട്ടറി സേവാ കേന്ദ്രത്തിൽ വെച്ച് നടന്നിരുന്നു. ഉല്ലാസ് നഗർ ,അംബർനാഥ് ,ബദലാപൂർ എന്നിവടങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 23 വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ട സാമ്പത്തിക സഹായം നൽകിയിരുന്നത് .ഇത്തവണ ഇരുപത്തിയഞ്ചോളം പേർക്ക് സഹായധനം കൈമാറും.

ഈ വർഷം നൂറിലധികം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ പഠനത്തിനായുള്ള സാമ്പത്തികസഹായം നൽകാനാണ് ‘നന്മ’ ഉദ്ദേശിച്ചിട്ടുള്ളതെന്ന് സംഘടനയുടെ സെക്രട്ടറി സുനിൽരാജ് പറഞ്ഞു.

“ഭിന്നശേഷിക്കാരായ കുട്ടികളെ സ്‌കൂളിൽ അയക്കുന്നതിന് നിരവധി തടസ്സങ്ങൾ രക്ഷിതാക്കൾ അഭിമുഖീകരിക്കുന്നുണ്ട് . പ്രത്യേകിച്ച് ഒന്നിൽ കൂടുതൽ മക്കളുള്ളവർ .നിർധനരായ കുടുംബങ്ങളിൽ വളരുന്ന വിദ്യാർത്ഥികളുടെ പഠനത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട് എന്നത് നേരിട്ടറിയാവുന്ന കാര്യമാണ് . പഠിച്ച് ഉന്നതിയിലെത്താൻ ആഗ്രഹിക്കുന്ന അത്തരം വിദ്യാർത്ഥികളെ സഹായിക്കണം ആഗ്രഹത്തിൽ നിന്നുണ്ടായതാണ് ഈ പദ്ധതി. സഹായ മനസ്ക്കരായവരുടെ സഹകരണം കൂടി ഉണ്ടെങ്കിൽ ഇത് കുറെക്കൂടി വിപുലപ്പെടുത്താൻ സാധിക്കും എന്നൊരു പ്രതീക്ഷയുണ്ട് ” സുനിൽരാജ് പറഞ്ഞു.

2013മുതൽ മുംബൈയിലെ നഗരപ്രദേശത്തും സംസ്ഥാനത്തെ ആദിവാസി മേഖലകളിലും വസിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആരോഗ്യവും -വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനു സഹായകരമാകുന്ന വിധം പ്രവർത്തിച്ചുവരുന്ന സാമൂഹ്യ സംഘടനയാണ് നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ . വളരെ പിന്നോക്കം നിൽക്കുന്ന ആദിവാസി ഗ്രാമങ്ങൾ കണ്ടെത്തി, അവിടെ നിരവധി പ്രവർത്തനങ്ങൾ സംഘടന ഇതിനകം ചെയ്തു കഴിഞ്ഞിട്ടുണ്ട്.

Date: Sunday, July 6, 2025
🕥 Time: 10:30 AM onwards
📍 Venue: Lokgram Federation Hall
Near Darshan Marriage Hall, Indian Overseas Bank, ICICI Bank
Lokgram Complex, Netivli, Kalyan East

phone: 9769232244

Spread the love

Leave a Reply

Your email address will not be published. Required fields are marked *