ഭിന്നശേഷിക്കാരായ നിർധനവിദ്യാർത്ഥികൾക്ക് ധനസഹായവുമായി നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ

0

 

മുംബൈ: 2013മുതൽ മുംബൈയിലെ നഗരപ്രദേശത്തും സംസ്ഥാനത്തെ ആദിവാസി മേഖലകളിലും വസിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആരോഗ്യവും -വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്ന ,കല്യാൺ ആസ്ഥാനമായിട്ടുള്ള ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ‘ നിർധനരും ഭിന്നശേഷിക്കാരുമായ നൂറോളം വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയ നവർഷത്തേക്കുവേണ്ടിയുള്ള സാമ്പത്തിക സഹായം നൽകുന്നു.ഫൗണ്ടേഷൻ തുടക്കമിട്ട Nanma Education Assistance (NEA )പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 15 നും 21 നും ഇടയിൽ പ്രായമുള്ള അർഹതപ്പെട്ട 21 വിദ്യാർത്ഥികൾക്ക് ഇത് ലഭ്യമാകും. .2025 ഫെബ്രുവരി 23 ഞായറാഴ്ച ഉല്ലാസ്‌നഗർ വെസ്റ്റിലെ വുഡ്‌ലാൻഡ് കോംപ്ലക്‌സ് ലിങ്ക് റോഡിലെ റോട്ടറി സേവാ കേന്ദ്രയിൽ നടക്കുന്ന ഉദ്‌ഘാടന പരിപാടിയിൽവെച്ച് സഹായം കൈമാറും.

നേരത്തെ ചില ആദിവാസി ഗ്രാമങ്ങളെ ദത്തെടുത്ത് അവിടെയുള്ള സ്‌കൂളുകളെ കേന്ദ്രീകരിച്ചുകൊണ്ട്
നന്മ ഫൗണ്ടേഷൻ നിരവധി സേവന പ്രവർത്തനങ്ങൾ ചെയ്‌തിരുന്നു .പാവപ്പെട്ടവരുടെ പരാധീനതകൾ തിരിച്ചറിഞ്ഞുകൊണ്ട് സൗജന്യമായ വൈദ്യസഹായങ്ങളും കുട്ടികൾക്ക് പോഷകാഹാര സമൃദ്ധമായ ഭക്ഷണങ്ങളും പഠനസമാഗ്രഹികളും സ്‌കൂളുകൾക്ക് ആവശ്യമായ സഹായങ്ങളും നന്മയുടെ പ്രവർത്തകർ എത്തിച്ചു നൽകിയിട്ടുണ്ട് .സമാനഹൃദയരായിട്ടുള്ള നിരവധിപേരുടെ സഹകരണത്തോടെയാണ് വർഷങ്ങളോളം നീണ്ടുനിന്ന സഹായങ്ങൾ സംഘടന നിർധനരായവരിലേക്ക്‌ എത്തിച്ചുകൊണ്ടിരുന്നത് .

പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിനായി സമാഹരിക്കുന്ന ഫണ്ട് , സ്കോളർഷിപ്പുകൾ, പഠനോപകരണങ്ങൾ , സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ട്യൂഷൻ സഹായം എന്നിവയിലേക്കാണ് പോകുന്നതെന്ന് നന്മയുടെ സ്ഥാപകനും സാരഥിയുമായ സുനിൽരാജ് പറഞ്ഞു.

 

 

 

” സമ്പത്തുള്ളവൻ ഇല്ലാത്തവൻ എന്ന വേർതിരിവില്ലാതെ എല്ലാവർക്കും തുല്യമായ വിദ്യാഭ്യാസം ലഭിക്കുക എന്നതാണ് പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ ജീവിതത്തെയും കുടുംബത്തെയും മാറ്റിമറിക്കാനുള്ള താക്കോൽ” സുനിൽ രാജ് പറഞ്ഞു.
‘നൻമ വിദ്യാഭ്യാസ സഹായ സംരംഭം’ വഴി, കുട്ടികളെ അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ശാക്തീകരിക്കുന്നതിന് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ മഹത്തായ ലക്ഷ്യത്തിലേക്കെത്താൻ സഹായമനസ്ക്കരായവരുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുയാണെന്നും
പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സുനിൽ രാജ് അറിയിച്ചു.
വിവരങ്ങൾക്ക് :ഫോൺ -9769232244

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *