നന്ദിഗ്രാമിൽ ബിജെപി പ്രവർത്തക കൊല്ലപ്പെട്ടു; പ്രദേശത്ത് സംഘർഷാവസ്ഥ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി പ്രവർത്തക കൊല്ലപ്പെട്ടതിനെത്തുടർന്ന് വൻ പ്രതിഷേധം. സോനചുര സ്വദേശിയായ രതിബാല അർഹി (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നാരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചെത്തി.
ഇതോടെ പ്രദേശത്ത് വൻ സംഘർഷമാണ് പൊട്ടിപ്പുറപ്പെട്ടത്. നന്ദിഗ്രാമിൽ പ്രതിഷേധിച്ചെത്തിയവർ പ്രദേശത്തെ റോഡുകൾ അടപ്പിടച്ചതായാണ് വിവരം. കൂടാതെ ടയറുകൾ കത്തിക്കുകയും കടകൾക്ക് തീയിടുകയും ചെയ്തു. പ്രദേശത്ത് 12 മണിക്കൂർ ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അക്രമാസക്തമായ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ വൻ പൊലീസ് സംഘത്തെയും ആർഎഎഫിനെയും മേഖലയിൽ നിയോഗിച്ചിട്ടുണ്ട്