നമ്പി രാജേഷ് മരിച്ചതിൻ്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാർ : പുന്നക്കൻ മുഹമ്മദലി.
ദുബായ്: അവസാനമായി ഭാര്യയെ കാണാനാവതെ മസ്ക്കറ്റിലുള്ള കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ് മരിച്ചതിൻ്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്ന് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി. മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഭർത്താവ് ആശുപത്രിയിലാണെന്ന വിവരം അറിഞ്ഞതിന് പിന്നാലെ എട്ടാം തീയതി എയർ ഇന്ത്യ എക്സപ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഭാര്യ അമൃത സി രവി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് എയർ ഇന്ത്യാ എക്സ്പ്രസ്സ് ജീവനക്കാർ മുന്നറിയിപ്പില്ലാതെ മിന്നൽ പണിമുടക്ക് നടത്തിയതിനാൽ വിമാനം റദ്ദാക്കിയത് അറിയുന്നത് അത് കൊണ്ട് തന്നെ ഭാര്യയെ അവസാനമായി കാണാനുള്ള പ്രവാസിയായ യുവാവിൻ്റെ ആഗ്രഹം തട്ടി തെറിപ്പിച്ചതിൻ്റെ ഉത്തരവാദിത്വത്തിൽ എയർ എന്ത്യാ അധികൃതർക്കും തൊഴിലാളികൾക്കും ഒഴിഞ്ഞ് മാറാൻ സാധിക്കില്ലെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും, മിന്നൽ സമരങ്ങൾ നടത്തുന്ന തൊഴിലാളികൾക്കെതിരെ കർശന നിയമ നടപടികൾ കൊണ്ടുവരണമെന്നും, തൊഴിലാളികളോടും, യാത്രക്കാരോടും മാനേജ്മെൻ്റ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും ഇൻക്കാസ് ജനറൽ സെക്രട്ടറി പറഞ്ഞു