പ്രവാസിയെ ന​ഗ്നനാക്കി വിലയിട്ടത് 30 ലക്ഷം രൂപ

0

കാഞ്ഞങ്ങാട്: കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മന്ത്രവാദിനി ഷമീമ ഹണിട്രാപ്പ് കേസിലും പ്രതിയെന്ന് പൊലീസ്. ഇതുകൂടാതെ നിരവധി പേരെ ജിന്നുമ്മ എന്നറിയപ്പെടുന്ന ഷമീമയും ഇവരുടെ ഭർത്താവ് ഉബൈസും ചേർന്ന് പറ്റിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രവാസിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി ഷമീമ ആവശ്യപ്പെട്ടത് 30 ലക്ഷം രൂപയായിരുന്നു.

2013ലാണ് കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ ഷമീമ ഹണി ട്രാപ്പിൽ കുടുക്കിയത്. പ്രവാസിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ ശേഷം ചാറ്റിങ്ങിലൂടെയും ഫോൺ വിളിയിലൂടെയും വശീകരിച്ചു. പിന്നീട് കാസർകോടേക്ക് വിളിച്ചു വരുത്തി. യുവതിയുടെ വാക്കുകേട്ടെത്തിയ പ്രവാസിയെ റൂമിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയ ഷമീമയും ഭർത്താവും ബലംപ്രയോഗിച്ച് ഇയാളുടെ വസ്ത്രമഴിപ്പിച്ച് നഗ്ന ഫോട്ടോ എടുത്തു. പിന്നീട് ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ 30 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം.

ഭീഷണി കൂടിയതോടെ പ്രവാസി പരാതി നൽകിയതോടെ പൊലീസ് ഷമീമയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തു. ഈ കേസിൽ ഇവർ 14 ദിവസം ജയിലിൽ കിടന്നിരുന്നു. ഉദുമ സ്വദേശിയുടെ 16 പവൻ തട്ടിയെടുത്ത സംഭവത്തിലും ജിന്നുമ്മ പ്രതിയായിരുന്നു. കൂടാതെ കൂടോത്രം നടത്തി സ്വർണ്ണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ തട്ടിയ മൂന്നോളം കേസുകൾ ജിന്നുമ്മക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.  ജിന്നമ്മയുടെ തട്ടിപ്പിൽ സമൂഹത്തിലെ പല പ്രമുഖരും ഇരയായിട്ടുണ്ട്. എന്നാൽ നാണക്കേട് കാരണം പലരും പരാതി നൽകുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *