മണ്‍റോത്തുരുത്തിൽ വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു
മണ്‍റോത്തുരുത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു. ചവറ പന്മന മാമ്പുഴേത്ത് വീട്ടില്‍ നജ്മല്‍ (21) ആണ് മരിച്ചത്. കിടപ്രം തെക്ക് ചിറയിൽകടവ് ഭാഗത്ത് വച്ചായിരുന്നു അപകടം. തൊട്ടിൽ കുളിക്കാനിറങ്ങിയ നജ്മൽ നീന്തുന്നതിടെ മുങ്ങി പോകുകയായിരുന്നു. സ്‌കൂബാ ടീം എത്തി നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെടുത്തത്.