നായർ വെൽഫെയർ വാർഷികവും ഓണാഘോഷവും

0

 

ഡോംബിവലി : നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) മുപ്പത്തിയാറാമത് വാർഷികാഘോഷവും ഓണാഘോഷവും ഒക്ടോബർ 6 ഞയറാഴ്ച്ച രാവിലെ 9.00 മണി മുതൽ ഡോംബിവലി ഈസ്റ്റിലെ വരദ് സിദ്ധിവിനായക് സേവാ മണ്ഡൽ ഹാളിൽ നടക്കും.

ആഘോഷ വേദിയിൽ സംഘടനയുടെ കലാവിഭാഗം ഒരുക്കുന്ന നൃത്ത നൃത്യങ്ങളും, വിവിധ കലാസാംസ്കാരിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും, 2023-24 അദ്ധ്യയന വർഷത്തെ വിവിധ എഡ്യൂക്കേഷൻ അവാർഡുകളുടെ വിതരണവും, ഉച്ചക്കു 12.00 മണിമുതൽ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *