നായർ വെൽഫെയർ അസോസിയേഷൻ്റെ മംഗല്യ സദസ്സ് വിജയകരമായി പര്യവസാനിച്ചു

0
sahya

മുംബൈ: ഡോംബിവിലി നായർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച മൂന്നാമത് മംഗല്യ സദസ്സ് , കമ്പൽപ്പാഡ മോഡൽ കോളേജിൽ നിറഞ്ഞ ജനപങ്കാളിത്തത്തോടെ നടന്നു.  മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 400-ൽ പരം യുവതീയുവാക്കളും അവരുടെ കുടുംബാംഗങ്ങളും ഇതിൽ പങ്കെടുത്തു .

ഇഷ്ട്ടപ്പെട്ടതും അനുയോജ്യവുമായ ജീവിതപങ്കാളിയെ മക്കൾക്ക് വേണ്ടി കണ്ടെത്തുന്നതിന് ‘മംഗല്യ സദസ്സ് ‘ വലിയൊരു അനുഗ്രഹമായി മാറിയെന്ന അഭിപ്രായം നിരവധി രക്ഷിതാക്കളിൽ നിന്ന് നേരിട്ട് അറിയാൻ കഴിഞ്ഞത് നല്ലൊരു അനുഭവമായിരുന്നു എന്നും സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും പ്രസിഡണ്ട് കെ.വേണുഗോപാലും ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണനും അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *