ജെ.പി നദ്ദയെ ബിജെപിയുടെ രാജ്യസഭാ നേതാവായി പ്രഖ്യാപിച്ചു

0

ന്യൂഡൽഹി: ജെ പി നദ്ദയെ ബിജെപിയുടെ രാജ്യസഭാ നേതാവായി തെരഞ്ഞെടുത്തു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആയിരുന്നു നേരത്തെ രാജ്യസഭ നേതാവ്. ഗോയല്‍ ഇത്തവണ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് രാജ്യസഭാ നേതൃസ്ഥാനം ഒഴിഞ്ഞത്. കേന്ദ്രസര്‍ക്കാരില്‍ ആരോഗ്യ വകുപ്പുമന്ത്രിയാണ് ജെപി നദ്ദ. രാസവളം, രാസവസ്തു വകുപ്പും നദ്ദയ്‌ക്കാണ്. ഈ വര്‍ഷം ഏപ്രിലില്‍ ഗുജറാത്തില്‍ നിന്നാണ് നദ്ദ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഒന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രി ആയിരിക്കെയാണ് നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. അമിത് ഷായുടെ പിന്‍ഗാമിയായാണ് നദ്ദ ബിജെപി അധ്യക്ഷനാകുന്നത്. അതേസമയം, നദ്ദ കേന്ദ്രമന്ത്രിയായതോടെ ബിജെപി തലപ്പത്ത് പുതിയ അധ്യക്ഷനെ ഉടന്‍തന്നെ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏപ്രിലിലാണ് ​ഗുജറാത്തിൽ നിന്ന് മത്സരിച്ച് നദ്ദ രാജ്യസഭയിലെത്തിയത്. അദ്ദേഹം ആദ്യമായി രാജ്യസഭാംഗമാകുന്നത് 2012-ലായിരുന്നു. അതിന് മുൻപ് ഹിമാചലിൽ നിന്നുള്ള ജനപ്രതിനിധിയായിരുന്നു നദ്ദ. ബിലാസ്പൂരിൽ നിന്ന് 1993, 1998, 2007 എന്നീ വർഷങ്ങളിൽ അദ്ദേഹം ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 1998ലും 2003ലും കേന്ദ്ര ആരോഗ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു.

2014ൽ അമിത് ഷാ ദേശീയ അദ്ധ്യക്ഷനായപ്പോൾ ബിജെപി പാർലമെന്റററി ബോർഡിലും നദ്ദ അം​ഗമായി. പിന്നീട് 2020ൽ അമിത് ഷാ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് തൽസ്ഥാനത്തേക്ക് നദ്ദയെത്തുന്നത്. വീണ്ടും കേന്ദ്രമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിൽ പാർട്ടി അദ്ധ്യ​ക്ഷ സ്ഥാനം നദ്ദ ഒഴിഞ്ഞേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. രാസവള മന്ത്രാലയത്തിന്റെ ചുമതലയും നദ്ദയ്‌ക്കാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *