തിരുവനന്തപുരം ഡിസിസി ചുമതല എൻ ശക്തന്

തിരുവനന്തപുരം:തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല എൻ ശക്തന് നൽകിയതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. പാലോട് രവി സ്ഥാനം ഒഴിഞ്ഞ പദവിയിലേക്കാണ് എന്‍ ശക്തന് താല്‍ക്കാലിക ചുതല നല്‍കിയിരിക്കുന്നത്. മുന്‍ സ്പീക്കറും കെപിസിസി വൈസ്പ്രസിഡൻ്റുമാണ് എന്‍ ശക്തന്‍.
എൽഡിഎഫിന് തുടർഭരണം പ്രവചിച്ചും കോൺഗ്രസിൻ്റെ ദയനീയ പതനം പ്രവചിച്ചുമുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെ ഇന്നലെ രാത്രിയോടെയാണ് പാലോട് രവി ഡിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചത്. ഏറെ വൈകാതെ ഇന്ന് രാവിലെ തന്നെ പുതിയ ഡിസിസി അധ്യക്ഷനെ നിയമിച്ച് കെപിസിസി അധ്യക്ഷൻ്റെ പ്രസ്താവനയുമെത്തി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കൽ അടക്കമുള്ളതിനാലാണ് പെട്ടെന്ന് എൻ ശക്തന് താൽക്കാലിക ചുമതല നൽകിയത്.
വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലുമായി പാലോട് രവി നടത്തിയ ഫോണ്‍സംഭാഷണം പുറത്തുവന്നതോടെ പാര്‍ട്ടിക്ക് വിയ നാണക്കേടാകുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് രവിതന്നെ വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും രാജിക്ക് സമ്മര്‍ദമുണ്ടായി.സംഭവം വിവാദമായതിനെ തുടർന്ന് കെപിസിസി എ .ജലീലിനെ പാർട്ടിയിൽ നിന്ന്പു റത്താക്കിയിരിക്കയാണ്.