രാഹുലിന്റെ ജീവചരിത്രം : പ്രകാശനം ഇന്ന്

തിരുവനന്തപുരം : മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ അശോകൻ രചിച്ച ,‘ രാഹുൽ ഗാന്ധി : വെല്ലുവിളികളിൽ പതറാതെ ‘ എന്ന പുസ്തകം ഇന്ന് വൈകിട്ട് 4 .30 ന് ഇന്ദിരാ ഭവനിൽ ചേരുന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശ്രീ എ കെ ആൻ്റണി പ്രകാശനം ചെയ്യുന്നു. ശ്രീ ശശി തരൂർ എം പി പുസ്തകം ഏറ്റുവാങ്ങും. കെ പി സി സി ആക്റ്റിംഗ് പ്രസിഡന്റ് ശ്രീ എം എം ഹസൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ പി സി സി മാധ്യമ സമിതി ചെയർമാൻ ശ്രീ ചെറിയാൻ ഫിലിപ്പ് അധ്യക്ഷത വഹിക്കും .കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ ജാൻസി ജെയിംസ്, ചലച്ചിത്ര സംവിധായകൻ ടി കെ രാജീവ് കുമാർ എന്നിവർ ആശംസ നേരും. തിരുവനന്തപുരം മന്ദാരം പബ്ലിഷിങ് ആണ് പ്രസാധകർ.