മ്യാൻമർ ഭൂചലനം :മരണ സംഖ്യ 694: ആദ്യ സഹായമെത്തിച്ച് ഇന്ത്യ

മ്യാൻമർ :മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ 694 പേർ മരിച്ചതായി സ്ഥിരീകരണം. 1500 0ൽ അധികം പേർക്ക് പരിക്ക് .നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. നിരവധി പേരെ കാണാതായതായി വിവരമുണ്ട്.
തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിരവധിയാളുകൾ കുടുങ്ങി കിടക്കുകയാണ്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമറിലുണ്ടായത്. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തായ്‌ലൻഡിലെ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ തുറന്നു. മ്യാൻമറിലും,ബാങ്കോക്കിലും ഭരണത്തിലുള്ള സൈന്യം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഭൂചലനത്തിൽ മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയിലെ കെട്ടിടങ്ങളും തകർന്നടിഞ്ഞു. സുപ്രധാന ദേശീയ പാതകൾ പലതും മുറിഞ്ഞു മാറിയതായി റിപ്പോർട്ടുകളുണ്ട്. സാഗയിംഗ് നഗരത്തിന് 16 കിലോമീറ്റർ (10 മൈൽ) വടക്കുപടിഞ്ഞാറായി 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇത് ഏകദേശം 1.2 ദശലക്ഷം ജനസംഖ്യയുള്ള മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയിൽ നിന്ന് ഏകദേശം 17.2 കിലോമീറ്റർ അകലെയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്യുന്നു.
ഓപ്പറേഷൻ ബ്രഹ്മ –
ഇന്നലത്തെ വൻ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന മ്യാൻമറിലെ ജനങ്ങളെ സഹായിക്കുന്നതിനുള്ള ആദ്യ പ്രതികരണമായി ഇന്ത്യ .ടെന്റുകൾ, പുതപ്പുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ഭക്ഷണ പാക്കറ്റുകൾ, ശുചിത്വ കിറ്റുകൾ, ജനറേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുൾപ്പെടെ 15 ടൺ ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ഗഡു സഹായം യാങ്കോണിൽ എത്തി.
വിവിധ രാജ്യങ്ങൾ സഹായ വാഗ്‌ദാനവുമായി മുന്നോട്ടുവന്നിട്ടുണ്ട്