മാവേലിക്കര മണ്ഡലം: അഡ്വ. അരുൺ കുമാറിന്‍റെ പേര് തള്ളി, പട്ടികയിൽ ഒന്നാമത് ചിറ്റയം ഗോപകുമാർ
മാവേലിക്കര: ലോക്സഭ മണ്ഡലത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ മൂന്ന് പേരുടെ സാധ്യത സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി സിപിഐ കൊല്ലം ജില്ലാ കൗൺസിൽ. അടൂർ എഎൽഎ ചിറ്റയം ഗോപകുമാറിന് മുൻഗണന നൽകിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരനും സി പി ഐ ജില്ലാ കൗൺസിൽ അംഗം ആർ എസ് അനിലും പട്ടികയിലുണ്ട്. സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി എ അരുൺകുമാറിനെ പരിഗണിക്കാതെയാണ് കൊല്ലം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്.