എംവിഎ 160-170 സീറ്റ് നേടും -സഞ്ജയ് റാവുത്ത്
മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബാലാസാഹെബ് താക്കറെയുടെ പാരമ്പര്യത്തെ ഒറ്റിക്കൊടുത്തുവെന്നും ഇവർ യഥാർത്ഥ ശിവസേനയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് വിൽപ്പന ചെയ്തുവെന്നും ഉദ്ദവ് താക്കറെ വിഭാഗം ശിവസേനാനേതാവ് സഞ്ജയ് റാവത്തിൻ്റെ പരസ്യ ആരോപണം . ഇരുമുന്നണികളുടേയും അതിനുള്ളിലെ പാർട്ടികളുടെയും തമ്മിലുള്ള വാക് പോര് രൂക്ഷമായ സാഹചര്യത്തിലാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റാവുത്തിൻ്റെ പരാമർശം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ഉയർന്ന വിജയങ്ങൾ പ്രവചിക്കുന്ന സർവേകളെ വിമർശിച്ച റാവുത്ത് ,“ഇപ്പോൾ വരുന്ന സർവേകൾ വിശ്വസിക്കാൻ പാടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400-ലധികം സീറ്റുകൾ നേടുമെന്ന് ഒരു സർവേ അവകാശപ്പെട്ടു, ഇപ്പോൾ സമാനമായ നിർമ്മിതികളാണ് പ്രവചനങ്ങളായി വരുന്നത്. ” നിയമസഭാ തെരഞ്ഞെടുപ്പിൽ എംവിഎ 160-170 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് റാവുത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു