നിയമസഭാ തെരഞ്ഞെടുപ്പ്: വസായിയിൽ MVA പ്രചാരണം ശക്തമാകുന്നു

0

MVA മുന്നണിയിലെ കോൺഗ്രസ്‌ സ്ഥാനാർഥി മത്സരിക്കുന്ന വസായിയിൽ , തിങ്കളാഴ്ച എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഘേയും മറ്റു നേതാക്കളും പ്രചരണത്തിനായി എത്തും

വസായ്: വസായിൽ തിങ്കളാഴ്ച നടക്കുന്ന കോൺഗ്രസ്സിൻ്റെ (MVA ) പൊതുസമ്മേളനത്തിൽഎഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഘേയോടൊപ്പം കോൺഗ്രസ്സിൻ്റെ മഹാരാഷ്ട്ര ഇൻചാർജ്ജുമായിട്ടുള്ള രമേശ് ചെന്നിത്തല, കർണാടക മന്ത്രി കെ ജെ ജോർജ്, മറ്റു പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്ന് ജില്ലാ ഇൻചാർജും മലയാളിയുമായ ജോജോ തോമസ് അറിയിച്ചു.മലയാളികളുടെ ശക്തമായ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ ഒരു മണ്ഡലമായി വസായ് ഇതിനോടകം തന്നെ മാറികഴിഞ്ഞിട്ടുണ്ടെന്ന് ജോജോ പറഞ്ഞു.
കൊങ്കൺ റീജണിൽ നാല് സ്ഥലത്താണ്  കൈപ്പത്തി ചിഹ്നത്തിൽ മഹാവികാസ് അഘാടി മത്സരിക്കുന്നത്. അതിൽ രണ്ട് മണ്ഡലവും വസായി-വീരാർ ജില്ലാ കമ്മിറ്റിയുടെ കീഴിലാണന്ന പ്രത്യേകതയുമുണ്ട് . അതുകൊണ്ട് തന്നെ കേരളത്തിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളും വസായിയിൽ പ്രചാരണത്തിനായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.അഡ്വ ചാണ്ടി ഉമ്മനും MLA, സജീവ് ജോസഫ് MLA എന്നിവർ 17-ന് ഞായറാഴ്ച വസായിയിൽ വിവിധ യോഗങ്ങളിൽ സംസാരിക്കുമെന്നും ജോജോ തോമസ് അറിയിച്ചു.

മഹാരാഷ്ട്രീയരല്ലാത്തവരെ തെരഞ്ഞെടുപ്പ് കാലങ്ങളിൽ, ജില്ല തിരിച്ചുള്ള പാർട്ടിയുടെ പ്രചാരണത്തിൻ്റെ മുഴുവൻ ഉത്തരവാദിത്വം ഏൽപ്പിക്കുന്ന രീതി സംസ്ഥാനത്ത് പൊതുവെ നടക്കാത്തതാണ് . എന്നാൽ മഹാരഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായ ജോജോതോമസിനെയാണ് വസായിജില്ലയുടെ കോൺഗ്രസ് ഇൻ ചാർജ് ആയി സംസ്‌ഥാന കോൺഗ്രസ്സ് നിയമിച്ചിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *