എം വി ജയരാജൻ വീണ്ടുംCPMൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറി

0
jayarajan cpm

കണ്ണൂർ: CPMൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. SFIസംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, DYFI കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ പുതിയതായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയിൽ ഇടംനേടി.

എം വി നികേഷ് കുമാറും സിപിഐഎം ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പ്രത്യേക ക്ഷണിതാക്കളായ 2 പേരടക്കം 11 പുതിയ അംഗങ്ങളാണ് പുതിയതായി ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എം വി നികേഷ് കുമാർ, കെ അനുശ്രീ, പി ഗോവിന്ദൻ, കെപിവി പ്രീത, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, മുഹമ്മദ് അഫ്സൽ, സരിൻ ശശി, കെ ജനാർദ്ദനൻ, സി കെ രമേശൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സ്വദേശിയാണ് എംവിജയരാജൻ .
2019 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരുന്ന എം.വി.ജയരാജൻ 1996, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ എടക്കാട് മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു 1998 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമിതി അംഗമാണ്.എസ്എഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ബ്ലോക്ക്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി, ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ, ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ സിഐടിയുവിൻ്റെ സംസ്ഥാന കമ്മറ്റി അംഗവും കേന്ദ്ര പ്രവർത്തക സമിതി അംഗവുമാണ്.
2009-ലെ നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ.പി. അബ്ദുള്ളക്കുട്ടിയോട് (ഇപ്പോൾ ബിജെപി ) പരാജയപ്പെട്ടു.2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് കെ. സുധാകരനോട് പരാജയപ്പെട്ടു.

sahyaDjpg

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *