പൊലീസ് മേധാവി നിയമനത്തില്‍ സർക്കാർ തീരുമാനത്തിനൊപ്പമാണ് പാര്‍ട്ടിയെന്ന് എംവിഗോവിന്ദന്‍

കണ്ണൂർ: പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമച്ചതിനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ .കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി ഒഴിവാക്കിയതാണെന്നും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ കോടതി തീരുമാനം എടുത്തതാണെന്നും അദേഹം പറഞ്ഞു .
റവാഡ വെടിവെപ്പിന് രണ്ട് ദിവസം മുൻപ് മാത്രം ചുമതലയേറ്റയാളായിരുന്നു . റവാഡക്ക് കാര്യമായ അറിവോ പരിചയമൊ ഉണ്ടായിരുന്നില്ല. പാർട്ടി സർക്കാർ തീരുമാനത്തിനൊപ്പമാണെന്നും ഈ വിഷയത്തിൽ പി ജയരാജൻറെ പ്രതികരണം വിമർശനമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണ് നിയമിച്ചതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.ഒരു പൊലീസ് ഉദ്യോഗസ്ഥൻറെ യോഗ്യത അളക്കുന്നത് ക്രമസമാധാന ചുമതല, അന്വേഷണ മികവ്, ഭരണമികവ് തുടങ്ങിയവ പരിഗണിച്ചായിരിക്കും .UPSC പട്ടികയിൽ മൂന്ന്പേരിൽ ഇക്കാര്യങ്ങളിൽ ഏറ്റവും മുന്നിൽ റവാഡ ചന്ദ്രശേഖരൻ ആയിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു