അന്റോപ് ഹില്ലിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം.
മുംബൈ: ശ്രീ മുത്തപ്പൻ സേവാ സമിതി , ആൻറ്റോപ് ഹിൽ-സയൺ-മാട്ടു൦ഗയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിഒന്നാമത് മുത്തപ്പ വെള്ളാട്ട മഹോത്സവം ജനുവരി 18 ശനിയാഴ്ച്ച നടക്കും. രാവിലെ അഞ്ചരമണിക്ക് ഗണപതി ഹോമം .ഉച്ചയ്ക്ക് പതിനൊന്നര മണിമുതൽ ശ്രീ മുത്തപ്പൻ മലയിറക്കൽ,തായമ്പക അന്നദാനം വൈകിട്ട് അഞ്ച് മണിമുതൽ മുത്തപ്പ വെള്ളാട്ടം. തുടർന്ന് ഭക്തജനങ്ങൾക്ക് ദർശനം,അന്നദാനം.
എന്നിവയോടുകൂടി ആൻറ്റോപ് ഹിൽ സി.ജി.എസ്.കോളനിയിലെ സെക്ടർ VII-ലെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പൂർവാധികം ഭംഗിയോടെ നടത്തപ്പെടുന്ന മഹോത്സവത്തിലേക്ക് എല്ലാ ഭക്തജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിശദവിവരങ്ങള്ക്ക് : 9821042212/9967932892