പൂക്കള വിവാദം : ഐക്യദാര്‍ഢ്യവുമായി സുരേഷ് ഗോപിയെത്തി

ശാസ്താംകോട്ട. മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഒരുക്കിയ അത്തപ്പൂക്കളത്തിന് താഴെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പൂക്കളാല്‍ എഴുതിയ സംഭവത്തില്‍ 25 ഭക്തര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഐക്യദാര്‍ഢ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. ക്ഷേത്രനടയില്‍ എത്തിയ സുരേഷ് ഗോപി പൂക്കളത്തില്‍ സിന്ദൂരം ചാര്‍ത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സിന്ദൂരം അവിടെനിന്ന് പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു. കേസില്‍ ഒന്നാംപ്രതിയായ അശോക് എന്ന ജവാനെ പൊന്നാട അണിയിച്ചു.
ആദരിച്ചു.സുരേഷ് ഗോപിയുടെ വരവറിഞ്ഞ് നൂറുകണക്കിന് ആള്‍ക്കാരാണ് ക്ഷേത്രനടയില്‍ ഒത്തുകൂടിയത്. വന്ദേമാതരവും ഭാരത് മാതാ കീ ജയ് വിളിച്ച് അവര്‍ സുരേഷ്‌ഗോപിയെ സ്വീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമന്‍. ജില്ലാ പ്രസിഡന്റ് രാജി പ്രസാദ്, പ്രഭാരി ടി ആര്‍ അജിത് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ ആര്‍ അരുണ്‍, ആലഞ്ചേരി ജയചന്ദ്രന്‍, മണ്ഡലം പ്രസിഡണ്ട് കുമാരി സച്ചു എന്നിവര്‍ സുരേഷ് ഗോപിക്ക് ഒപ്പം ഉണ്ടായിരുന്നു