മുത്തപ്പൻ വെള്ളാട്ട മഹോത്സവം, ഞായറാഴ്ച

0

 

മീരാറോഡ്: ശ്രീ മുത്തപ്പൻ സേവാ സൻസ്ത – മീരാ -ഭയന്ത്ർ -കാശ്‌മീരയുടെ പതിനാറാമത് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഞായറാഴ്ച (നവം .17 )മീരാറോഡ് ഈസ്റ്റ് വിനയ് നഗറിലുള്ള (ഗാവ് ദേവി മന്ദിർ )ആദർശ് വിദ്യാനികേതൻ ഗ്രൗണ്ടിൽ വെച്ച് നടക്കും.
രാവിലെ 5 മണിക്ക് ഗണപതി ഹോമം ,രാവിലെ 9 മണിക്കു മലയിറക്കൽ ,10 മണിക്ക് ശ്രീമുത്തപ്പൻ തിരുവെള്ളാട്ട പുറപ്പാട് ,തുടർന്ന് ദർശനവും അനുഗ്രഹവും .
ഉച്ചയ്ക്ക് 12 മണിമുതൽ അന്നദാനം ,വൈകുന്നേരം 6.30 ന് ശ്രീമുത്തപ്പൻ മലകയറ്റൽ .
തിരുവെള്ളാട്ട മഹോത്സവത്തിൽ ഭക്തിപൂർവ്വം പങ്കെടുക്കാൻ എല്ലാ മുത്തപ്പ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *