ഭരണം ലഭിച്ചില്ലെങ്കിൽ യു. ഡി.എഫ് വിടും : മുസ്ലിം ലീഗ്

0

 

മലപ്പുറം : കഴിഞ്ഞ രണ്ടുതവണയായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് ഭരണം ലഭിച്ചില്ലെങ്കിൽ മുസ്ലിം ലീഗ് യുഡിഎഫിൽ നിന്നും പുറത്തുപോകുമെന്നു കോൺഗ്രസിന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. മുസ്ലിം ലീഗിന് എൽഡിഎഫിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ പി വി അൻവർ അബ്ദുള്ളക്കുട്ടി തുടങ്ങിയവരെ ഉൾപ്പെടെയുള്ളവരെ അണിനിരത്തി നാലാമത് ഒരു മുന്നണി സംസ്ഥാനത്ത് ഉണ്ടാകാനും സാധ്യതയുണ്ട്. നിലവിൽ ബിജെപിയിൽ പ്രവർത്തിക്കുന്ന അബ്ദുള്ള കുട്ടിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. കാര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ നിലപാടിൽ ലീഗിന് കടുത്ത അമർഷമുണ്ട്.

യുഡിഎഫിന്റെ പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. ലീഗ് യുഡിഎഫിൽ നിന്നും പുറത്തു പോയാൽ കോൺഗ്രസിന് വലതു കൈ നഷ്ടപ്പെട്ട അവസ്ഥയാണ്. നിലവിലെ സാഹചര്യവുമായി മുന്നോട്ടുപോയാൽ എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്നാണ് ലീഗിന്റെ കാഴ്ചപ്പാട്. അങ്ങനെ തുടർന്നാൽ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കാൻ താല്പര്യമില്ലെന്ന് ലീഗ് നേതൃത്വം കോൺഗ്രസിനെ അറിയിച്ചു കഴിഞ്ഞു. ഭരണം ലഭിച്ചാൽ ഉപമുഖ്യമന്ത്രി ഉൾപ്പെടെ 6 മന്ത്രിസ്ഥാനം നൽകണമെന്നാണ് ലീഗ് മുന്നോട്ട് വെച്ച മറ്റൊരുപാധി. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ തുടങ്ങിയവർ മുഖ്യമന്ത്രി കസേരയും ലക്ഷ്യമിടുന്നുണ്ട്. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശശി തരൂർ എംപിക്ക് സംസ്ഥാനത്ത് മതിയായ സ്ഥാനം നൽകുമെന്ന് എഐസിസി ഉറപ്പു നൽകിയിട്ടുമുണ്ട്.

പി.സി വിഷ്ണുനാഥ്, രാഹുൽ മാങ്കുട്ടത്തിൽ, സി.ആർ. മഹേഷ് എന്നിവരും യുവനിരയിൽ നിന്നും മന്ത്രിസ്ഥാനം മോഹിക്കുന്നുണ്ട്. സാമുദായിക സമവാക്യം പറഞ്ഞു പിസി വിഷ്ണുനാഥും മന്ത്രിസ്ഥാനം മോഹവുമായി ഒരു പടി മുന്നിൽ നിൽക്കുകയാണ്. താൻ മുഖ്യമന്ത്രിയായാൽ സി. ആർ. മഹേഷിനു മന്ത്രിസ്ഥാനം നൽകുമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നൽകിയിട്ടുമുണ്ട്. ഒരു എംഎൽഎ പോലുമില്ലാത്ത ആർ എസ് പി. ക്ക് കുന്നത്തൂരിൽ നിന്നോ, ചവറയിൽ നിന്നോ അടുത്ത തവണ വിജയിച്ചേ മതിയാകൂ. ഉല്ലാസ് കോവൂർ തന്നെയായിരിക്കും കുന്നത്തൂരിലെ അടുത്ത യുഡിഎഫ് സ്ഥാനാർത്ഥി. ഷിബു ബേബി ജോൺ ചവറയിൽ നിന്നും മത്സരിക്കാനും സാധ്യതയുണ്ട്. നേരിയ വോട്ട് വ്യത്യാസത്തിലാണ് ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി ഡോക്ടർ സുജിത്ത് വിജയൻ പിള്ള വിജയിച്ചത്. തമ്മിൽ തല്ലും, വല്യേട്ടൻ ഭാവവും നിർത്തിയിട്ട് ജനങ്ങൾക്ക് ഉപകാരപ്രദമാകും വിധം പ്രവർത്തിച്ചാൽ മാത്രമേ ഭരണം ലഭിക്കുകയുള്ളൂയുന്നും അതിനായി ഒറ്റക്കെട്ടായി എല്ലാവരും പ്രവർത്തിക്കണമെന്നും അല്ല ഭരണം ലഭിക്കാത്ത പോയാൽ ലീഗ് യുഡിഎഫ് വിടുമെന്നും ലീഗ് നേതൃത്വം കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവരെ അറിയിച്ചതിനെ തുടർന്ന് വലിയ ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. യുഡിഎഫ് ലീഗ് വന്നാൽ എൽഡിഎഫിൽ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് എൽഡിഎഫ് കൺവീണർ ടി പി രാമകൃഷ്ണൻ പറഞ്ഞു. നിലവിൽ ലീഗിന്റെ പിന്തുണയാണ് യുഡിഎഫിന്റെ ജീവനാഡി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *