കുംഭ മേള നടക്കുന്നത് വഖഫ്ബോർഡ് സ്ഥലത്താണെന്ന് മുസ്ലീം ജമാഅത്ത് പ്രസിഡന്റ്
ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടനകേന്ദ്രമായ കുംഭ മേള നടക്കുന്ന സ്ഥലം വഖഫ് ബോർഡിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നും മുസ്ലീം സമുദായം ഹിന്ദുക്കൾക്ക് ഇത് സൗജന്യമായി നൽകിയതാണെന്നും അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി അവകാശപ്പെടുന്ന വീഡിയോ സന്ദേശം വിവാദമായിരിക്കുകയാണ്.
പ്രസ്താനവയ്ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി ഹിന്ദു നേതാക്കൾ രംഗത്ത് എത്തി. ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ് മൗലാനയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. മൗലാനയെ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്നയാളാണെന്നും ഭീകര ചിന്താഗതിയുള്ളവനാണെന്നും സ്വാമി ആരോപിച്ചു.
മുസ്ലീം സമുദായത്തിൻറെ വിശാല മനസ് കാരണമാണ് കുംഭമേളയ്ക്ക് വഖഫ് ഭൂമി നൽകിയത് എന്നും മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞിരുന്നു. എന്നാൽ ചില ഹിന്ദു സംഘടനകൾ കുംഭമേളയിൽ മുസ്ലീങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നത് അനീതിയാണെ് അദ്ദേഹം കുറ്റപ്പെടുത്തി. കുംഭ മേളയിൽ മുസ്‌ലിംകളെ പ്രവേശിക്കാൻ അനുവദിക്കണമെന്നും വീഡിയോയിൽ അദ്ദേഹം പറഞ്ഞു.