സംഗീത സംവിധായകൻ ജെറി അമൽദേവിൽനിന്ന് പണം തട്ടാൻ സൈബർ തട്ടിപ്പ്
Music Director Jerry Amaldev Escapes Virtual Arrest Scam
കൊച്ചി∙ സംഗീത സംവിധായകൻ ജെറി അമൽദേവിൽനിന്ന് പണം തട്ടാൻ സൈബർ തട്ടിപ്പ് സംഘത്തിന്റെ ശ്രമം. സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ ‘വെർച്വൽ അറസ്റ്റ്’ ചെയ്തെന്ന് വിശ്വസിപ്പിച്ച് 1,70,000 രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെടുകയായിരുന്നു. പണം പിൻവലിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതും തുടർന്ന് പൊലീസിൽ പരാതി നൽകിയതും.
മുംബൈയിൽ റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യുകയാണെന്നാണ് തട്ടിപ്പുസംഘം പറഞ്ഞത്. തുടർന്ന് അക്കൗണ്ടിലുള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചു. ഇതുപ്രകാരം അക്കൗണ്ടിലേക്ക് പണം മാറ്റാനായി ബാങ്കിലെത്തിയ ജെറി അമൽദേവിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ബാങ്ക് അധികൃതർ ഇടപെട്ട് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കുകയും പണം മാറ്റുന്നതിൽനിന്ന് പിൻവലിപ്പിക്കുകയുമായിരുന്നു. എറണാകുളം നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.