ആറുവയസുകാരന്റെ കൊലപാതകം : പ്രതി ജോജോയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

തൃശൂർ: മാളയിലെ ആറുവയസുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. നാട്ടുകാർ പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കുട്ടി പീഡനശ്രമം തടഞ്ഞുവെന്നും തുടർന്നായിരുന്നു കൊലപാതകമെന്നുമായിരുന്നു പ്രതി നൽകിയ മൊഴി.
കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. ആറുവയസുകാരനെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെറുത്തതോടെ കൊലപ്പെടുത്തുകയുമായിരുന്നു. കുളത്തിൽ തള്ളിയിട്ടാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇരുപതുകാരനായ ജോജോ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും ബൈക്ക് മോഷണക്കേസിൽ പ്രതിയായിരുന്നുവെന്നുമാണ് വിവരം.
കുട്ടിയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ശ്വാസകോശത്തില്‍ ചെളിവെള്ളം നിറഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ദേഹത്തു മറ്റ് മുറിവുകളില്ല. കൊലപാതകം അന്വേഷിക്കാന്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ് കെജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.ജോജോയുടെ മുന്‍കാല ചരിത്രം ദുരൂഹമാണെന്ന് പൊലീസ് കണ്ടെത്തി. ഇടയ്ക്കിടെ ഇയാളെ കാണാതാകുന്നതായും പരാതിയുണ്ടായിരുന്നു. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണപരിധിയിലുള്ളത്.
അതിക്രൂരമായാണ് അറുവയസുകാരന്‍ കൊല്ലപ്പെട്ടത്. ലൈംഗികബന്ധത്തിന് വഴങ്ങാതെ വന്നതോടെ കുളത്തില്‍ തല ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതി ജോജോയുടെ കുറ്റസമ്മതം.
തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ രോഷപ്രകടനം. ജോജോയ്ക്കു നേരെ പാഞ്ഞെടുത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് പണിപ്പെട്ടു. ഏഴ് മിനിറ്റ് കൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയുമായി തിരികെ മടങ്ങി. കോടതിയില്‍ ഹാജരാക്കിയ ജോജോയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ സംസ്‌കാര ചടങ്ങുകളും പൂര്‍ത്തിയായി.