തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി

0

തൃശൂർ: തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തില്‍ കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പൊലീസ് തിരയുകയാണ്. കണ്ണൂർ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.

നാലംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് 10 ലക്ഷം രൂപ അരുൺ നൽകാനുണ്ടായിരുന്നു. ഇത് തിരിച്ച് പിടിക്കാൻ വേണ്ടി പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്ന് അരുണിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി. അരുണിൻ്റെ സുഹൃത്ത് ശശാങ്കനും മർദനമേറ്റു. വട്ടണാത്രയിൽ എസ്റ്റേറ്റിനകത്ത് ഇരുവരെയും ബന്ദിയാക്കി മർദിച്ചു. അരുൺ കൊല്ലപ്പെട്ടതോടെ മൃതദേഹം കയ്പമംഗലത്ത് എത്തിച്ച് ആംബുലൻസ് വിളിച്ച് വരുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആംബുലൻസിനെ പിൻതുടരാമെന്ന് പറഞ്ഞ് പ്രതികള്‍ മുങ്ങുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *