കൊലയാളികൾ ബാബ സിദ്ദിഖിയുടെ മകനേയും ലക്ഷ്യമിട്ടിരുന്നു: മുംബൈ പോലീസ്

0

 

മുംബൈ :കൊലയാളികൾ ബാബ സിദ്ദിഖിനെ മാത്രമല്ല, മകനേയും ലക്ഷ്യമിട്ടിരുന്നതായി
സംഭവത്തിൽ അന്വേഷണം നടത്തുന്ന മുംബൈക്രൈം ബ്രാഞ്ച് .
പ്രതികളിലൊരാൾ ഉപയോഗിച്ച സ്‌നാപ്ചാറ്റ് അക്കൗണ്ടിൽ നിന്ന് ബാബ സിദ്ദിഖിൻ്റെ മകൻ സീഷൻ്റെ ചിത്രങ്ങളും വാഹന നമ്പറും പോലീസ് കണ്ടെത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, അച്ഛനെയോ മകനെയോ കൊല്ലാൻ ആവശ്യപ്പെട്ടതായി പ്രതികൾ പറഞ്ഞു. സീഷൻ കാർ പാർക്ക് ചെയ്തിരുന്നത് ഓഫീസിന് തൊട്ട് മുന്നിലായിരുന്നു . എന്നാൽ സീസൺ സിദ്ധിഖിയുടെ ഓഫീസിൽ നിന്നും 200 മീറ്റർ അകലെയായിരുന്നു ബാബ സിദ്ധിഖി കാർപാർക്കു ചെയ്തിരുന്നത്. മകനിൽ നിന്ന് അച്ഛനിലേക്ക് ശ്രദ്ധതിരിഞ്ഞത് അത്രയും ദൂരം നടക്കുന്നതിനിടയിൽ വെടിവെക്കുന്നതാണ് കൂടുതൽ എളുപ്പം എന്ന് കണ്ടതുകൊണ്ടാണെന്ന് പിടിയിലായി ഒരു പ്രതിപറഞ്ഞെന്ന് പോലീസ് പറഞ്ഞു.
ബാബ സിദ്ദിഖിൻ്റെ കുടുംബാംഗങ്ങളോട് ഇത്രയും ദൂരെ കാർപാർക്കുചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, യുവ പാർട്ടി പ്രവർത്തകരുമായി നടന്നുകൊണ്ടു സംസാരിക്കാനും ഇടപഴകാനും വേണ്ടിയാണെന്നാണ് പറഞ്ഞതായും പോലീസ് അറിയിച്ചു. .ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിന് പിന്നിലെ പ്രധാന ലക്ഷ്യം ലോറൻസ് ബിഷ്‌ണോയി നഗരത്തിൽ ഭയാനകമായ മനോവിഭ്രാന്തി ജനങ്ങളിൽ സൃഷ്ടിച്ച് കൊള്ളയടിക്കൽ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ളശ്രമത്തിന്റെ ഭാഗമായാണെന്നാണ് പോലീസ് ഭാഷ്യം. ബാന്ദ്രയിലെ ചേരി പുനരധിവാസ അതോറിറ്റിയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കവും പോലീസ് അന്വേഷിക്കുന്നുണ്ട്.. ഓഗസ്റ്റിൽ, പ്ലോട്ടിൻ്റെ സർവേ നടത്തുന്നതിൽ നിന്ന് എസ്ആർഎ ഉദ്യോഗസ്ഥരെ എതിർത്തതിന് സീഷനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.ബാബ സിദ്ദിഖിന് നേരെ വെടിയുതിർത്ത ശിവകുമാർ ഗൗതമിനൊപ്പം പോയ രണ്ട് പേർ ഉൾപ്പെടെ ഒമ്പത് പേരെ കേസിൽ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ നിന്ന് എത്തിച്ച് വെടിവെപ്പുകാർക്ക് കൈമാറിയ തുർക്കി നിർമ്മിത പിസ്റ്റളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ലോറൻസ് ബിഷ്‌ണോയി സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന അവസാന രണ്ട് പേർക്കൊപ്പം ഗൗതം, ശുഭം ലോങ്കർ, സീഷൻ അക്തർ എന്നിവർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയെ കസ്റ്റഡിയിൽ കിട്ടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ബാബ സിദ്ദിഖ് വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ച് പ്രതികളും 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പണമിടപാട് സംബന്ധിച്ച അഭിപ്രായവ്യത്യാസവും കൊല്ലപ്പെട്ട രാഷ്ട്രീയക്കാരൻ്റെ സ്വാധീനവും കണക്കിലെടുത്ത് പിന്നീട് പിൻവാങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മുംബൈയുടെ വിവിധ പ്രദേശങ്ങളിലെ താമസക്കാരായ അഞ്ച് പ്രതികൾക്ക് പ്രഥമദൃഷ്ട്യാ വെടിവെപ്പുകാർക്ക് സഹായം നൽകിയാതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്ക് 5 ലക്ഷം രൂപ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു. നിതിൻ ഗൗതം സപ്രെ (32), സംഭാജി കിസാൻ പർധി (44), പ്രദീപ് ദത്തു തോംബ്രെ (37), ചേതൻ ദിലീപ് പർധി, രാം ഫുൽചന്ദ് കനൂജിയ (43) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. തോംബ്രെ ഒഴികെ മറ്റ് നാല് പേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അദ്ധേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *