ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

0
MURARI BABU

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബുവിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതോടെ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) റാന്നി കോടതിയില്‍ നിന്ന് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെ കേസിലെ മുഖ്യ പ്രതികളിലൊരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം എസ് ഐ ടി ചോദ്യം ചെയ്യും. ഇരുവരെയും ഒരുമിച്ച് തെളിവെടുപ്പിന് കൊണ്ടുപോകാനും സാധ്യതയുണ്ട്. ഈമാസം 30നാണ് പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *