തൃശൂർ എടുക്കുക കെ മുരളീധരനെന്ന് പ്രതികരിച്ച് ചാണ്ടി ഉമ്മൻ
തൃശൂർ എടുക്കുക കെ മുരളീധരൻ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ. തൃശൂർ എടുക്കുമെന്നത് സുരേഷ് ഗോപിയുടെ ആഗ്രഹം മാത്രമാണെന്നും, ഓരോ ആളുകൾക്കും ആഗ്രഹം കാണും അത് നടപ്പാകണമെന്നില്ലെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു. തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും കെ മുരളീധരനാണ് ജയിക്കാൻ പോവുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം സുരേഷ് ഗോപി ആയിരിക്കും തൃശൂരിൽ ജയിക്കുകയെന്ന് പറഞ്ഞുകൊണ്ട് പത്മജ മുന്നോട്ട് വന്നിരുന്നു.
അനിൽ കെ.ആന്റണിക്കും, പത്മജ വേണുഗോപാലിനും പിന്നാലെ ചാണ്ടി ഉമ്മനും ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണത്തോട് പ്രതികരിച്ചു ചാണ്ടി ഉമ്മൻ. താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നവർ അതിൽ ആനന്ദം കണ്ടെത്തട്ടെയെന്നും, ജീവനുള്ളിടത്തോളം കാലം കോൺഗ്രസ്സുകാരനായി തുടരുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ബിജെപിയിലേക്ക് എത്തുമെന്ന് പ്രചാരണം ചിലരുടെ ആഗ്രഹങ്ങളുടെ ഭാഗമാണ് പക്ഷേ എല്ലാ ആഗ്രഹങ്ങളും നടപ്പാകില്ലെന്നും പിതാവ് കാണിച്ചുതന്ന പാതയിലൂടെ ആയിരിക്കും താൻ സഞ്ചരിക്കുക എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.