തദ്ദേശ തെരഞ്ഞെടുപ്പ് ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ ഐടി മേഖലയെ അടക്കമുള്ള സ്വകാര്യസ്ഥാപനങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കും. ഇതുകൂടാതെ ദിവസ വേതനക്കാർ,കാഷ്വൽ ജീവനക്കാർ എന്നിവർക്കും വോട്ട് ചെയ്യേണ്ട ദിവസം വേതനതോടുകൂടിയ അവധി നൽകണം. ഈ ഒമ്പതിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
