‘അതിജീവനക്കാറ്റ് ‘ നാളെ…
നാടക രംഗത്ത് അമ്പതു വർഷം പിന്നിടുന്ന കൊച്ചിൻ സംഗമിത്രയുടെ അമരക്കാരനും നടനും സംവിധായകനുമായ സതീഷ് സംഗമിത്രയെയും , മുംബൈ നാടകവേദിയിൽ 50 വർഷം പിന്നിടുന്ന പ്രേംകുമാർ മുംബൈയ്ക്ക്, നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ‘അന്തപ്പൻ മെമ്മോറിയൽ അവാർഡ് ‘നൽകിയും ചടങ്ങിൽ ആദരിക്കും.
കെസിഎ – മുംബൈയുടെ പ്രസിഡന്റ് ജോയ് വർഗ്ഗീസ് പാറേക്കാട്ടിൽ വിശിഷ്ടടാതിഥി ആയിരിക്കും.
മുംബൈ: മുംബൈ ആദം തിയേറ്റേഴ്‌സിൻ്റെ അമ്പത്തിമൂന്നാമത് നാടകം ‘അതിജീവനക്കാറ്റ് ‘ നവംബർ 10 ന് വൈകുന്നേരം 6.30 ന് നാളെ അന്ധേരി ഈസ്റ്റ്, സകിവിഹാർ റോഡിലുള്ള നഹർ ഇന്റർനാഷണൽ സ്‌കൂൾ എൻബിഐ ഓഡിറ്റോറിയത്തിൽ വെച്ചു അരങ്ങേറും .
ജോളി എന്റർപ്രൈസിസ് നിർമ്മിക്കുന്ന നാടകത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് കെസി ജോർജ്ജ് കട്ടപ്പനയാണ് . കേരളത്തിലെ പ്രമുഖ നാടക പ്രവർത്തകൻ സതീഷ് സംഗമിത്ര സംവിധാനം ചെയ്‍ത നാടകത്തിൻ്റെ സഹസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സാമൂഹ്യ പ്രവർത്തകനും മുംബൈയിലെ പ്രമുഖ നാടക നടനുമായ ജോളിച്ചൻ ജേക്കബ്ബാണ് . അദ്ദേഹത്തോടൊപ്പം ശശി പണിക്കർ ,ബെന്നി എബ്രഹാം ,സോമൻ നായർ ,ബാബു നെല്ലിമല ,പ്രജീഷ് .ടി ,ജെസ്സിപീറ്റർ ,സിന്ധു മുണ്ടക്കയം എന്നിവർ അഭിനയിക്കുന്നു.
ഗാനങ്ങൾ – രമേശ് മേനോൻ ,സംഗീതം -ആലപ്പി വിവേകാനന്ദൻ ,ആലാപനം -സുജിത സതീഷ് ,അനിൽ സതീഷ് ,മുരുകൻ പാപ്പനംകോട് -ചമയം ,രംഗപടം -കലാരത്നം ആർട്ടിസ്റ്റ് സുജാതൻ ,ദീപ സംവിധാനം -രാജൻ കാലടി .
Venue : NAHAR INTERNATIONAL SCHOOL
NBI AUDITORIUM,
NAHAR’S AMRIT SHAKTI OFF CHANDIVLI,FARM ROAD,SAKI VIHAR ROAD,
ANDERI(E)
MUMBAI
കൂടുതൽ വിവരങ്ങൾക്ക്:
ജോളിച്ചൻ ജേക്കബ്,
സെക്രട്ടറി -ആദം തിയേറ്റേഴ്സ് ,മുംബൈ .
9890553662 / 8149718887
Adam Theatres Mumbai is hosting an Award Distribution Ceremony followed by the presentation of the drama “Athijeevanakattu” on Sunday, 10th November 2024, at 6:30 PM.
The event will take place at Nahar International School, Nahar’s Amrit Shakti, off Chandivili Farm Road, Andheri (E), Mumbai-400072.
Entry: Seats are available on a first-come, first-served basis. Please occupy your seats by 6:15 PM sharp.