മുംബൈയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് പാലം റെ-റോഡിൽ തയ്യാറായി, ഉടൻ തുറക്കും

0

മുംബൈ :നഗരത്തിലെ ആദ്യത്തെ ‘കേബിൾ ബന്ധിത’ (Cable-stayed bridge) പാലം ബൈക്കുള (കിഴക്ക്) ബാരിസ്റ്റർ നാഥ് പൈ മാർഗിൽ ഉദ്ഘാടനത്തിന് തയ്യാറായി. ഈ മാസം പാത യാത്രക്കാർക്കായി തുറന്നുകൊടുക്കും ഇരുവശങ്ങളിലായി കാൽനടപ്പാതകളുള്ള ആറുവരിപാതയാണ് നിർമ്മിച്ചിരിക്കുന്നത് . രാത്രി യാത്രക്കാർക്കായി ഇരു വശങ്ങളിലും പ്രത്യേക വെളിച്ചസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

2022 ലെ വാലന്റൈൻസ് ഡേയിലാണ് ഇതിന്റെ നിർമ്മാണം നഗരസഭയുടെയും റെയിൽവേയുടേയും സംയുക്തസഹകരണത്തോടെ MRIDC( – Maharashtra Rail Infrastructure Development)ആരംഭിച്ചത്. രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കുകയും ചെയ്തു.ബ്രിട്ടീഷ് കാലത്തെ പാലങ്ങൾ പുനർനിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നഗരത്തിൽ Cable-stayed പാലങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചത്.

 

2023 ൽ ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിലാണ് രാജ്യത്തെ ആദ്യ കേബിൾ സ്റ്റേ റെയിൽവേ പാലം നിർമ്മിച്ചത്. 96 കേബിളുകളോടെ 11 മാസം കൊണ്ടാണ് ഇതിൻ്റെ നിർമ്മാണം കേന്ദ്രസർക്കാർ പൂർത്തിയാക്കിയിരുന്നത്.848.7 മെട്രിക് ടൺ ഭാരമുള്ള 653 കിലോമീറ്റർ നീളമുള്ള കേബിൾ സ്‌ട്രാൻഡാണ് ഈ പാലത്തിനായി ഉപയോഗിച്ചിരിക്കുന്നത്.ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ പദ്ധതിയുടെ ഭാഗമായ ഈ കേബിൾ പാലം കത്ര ഭാഗത്തെ T2 ടണലിനെയും റിയാസി ഭാഗത്തെ T3 ടണലിനെയും ബന്ധിപ്പിച്ചിരിക്കുന്നു .. ഒറ്റവരി റെയിൽവേ ട്രാക്കും 3.75 മീറ്റർ വീതിയുള്ള സർവീസ് റോഡും പാലത്തിനുണ്ട്. ചെനാബ് നദിയുടെ കൈവഴിയായ അൻജി ഖാഡിലാണ് പാലം ഉയർന്നത്. കഠിനമായ കാലാവസ്ഥയിൽ നിർമ്മാണത്തെ പൂർത്തിയാക്കിയ അന്‍ജി ഖാഡ് കേബിൾ ബ്രിഡ്‌ജ് യഥാർഥത്തിൽ ഒരു എഞ്ചിനീയറിംഗ് അത്ഭുതമായി കണക്കാക്കപ്പെടുന്നത് .

 

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *