ബുമ്രയുടെ തകർപ്പൻ വിക്കറ്റിൽ വീണ് ആർസിബി; ആർസിബിക്കെതിരെ മുംബൈക്ക് ഏഴ് വിക്കറ്റ് ജയം
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ 197 റണ്‍സ് വിജയലക്ഷ്യം മറികടന്ന് മുംബൈ ഇന്ത്യസ്. ഇഷാന് കിഷന് (34 പന്തില്‍ 69), സൂര്യകുമാര്‍ യാദവ് (19 പന്തില്‍ 52) എന്നിവരാണ് മുംബൈയുടെ രണ്ടാംജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തിൽ മുംബൈക്ക് വമ്പൻ വിജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിയെ അഞ്ച് വിക്കറ്റ് നേടി ജസ്പ്രിത് ബുമ്രയാണ് നിയന്ത്രിച്ചുനിര്‍ത്തിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഫാഫ് ഡു പ്ലെസിസ് (61), രജത് പടീദാര്‍ (26 പന്തില്‍ 50), ദിനേശ് കാര്‍ത്തിക് (23 പന്തില്‍ 53) എന്നിവരാണ് ആര്‍സിബിക്കായി തിളങ്ങിയത്.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഗംഭീര പ്രകടനത്തോടെ ആയിരുന്നു മുംബൈയുടെ തുടക്കം. ഒന്നാം വിക്കറ്റില്‍ കിഷന് – രോഹിത് ശര്‍മ (24 പന്തില്‍ 38) 101 റണ്‍സ് ചേര്‍ത്തു. തുടക്കത്തിൽ തന്നെ മോശം പ്രകടനമായിരുന്നു ആര്‍സിബിക്ക്. സ്കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ വിരാട് കോലിയുടെ (3) വിക്കറ്റ് ആര്‍സിബിക്ക് നഷ്ടമായി. കോലിയെ ബുമ്ര പുറത്താക്കുകയായിരുന്നു.