ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ച്‌ മുംബൈ SNDP

0
SNDP

മുംബൈ : സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായി, മുംബൈ പശ്ചിമ മേഖലയിൽ ശ്രീനാരയണ ധർമ്മ പരിപാലന യോഗം ഗോരേഗാവ് ശാഖയുടെ നേതൃത്വത്തിൽ, സാക്കിനാക്ക,മലാഡ് -ഗോരെഗോൺ, മലാഡ് -മൽവാണി, മീരാ റോഡ്,ഭയന്തർ,നല്ലാസൊപ്പാര,വസായ്,ബോറിവലി- കാന്തിവലി എന്നി ശാഖാ യോഗങ്ങൾ ചേർന്നുകൊണ്ട് ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു.
ഗോരെഗോൺ പരിസരത്ത് ലഹരിക്കെതിരെയുള്ള ബോധവൽക്കരണ യാത്ര ,സ്ക്കിറ്റ്, പ്രഭാഷണം തുടങ്ങിയ കാര്യപരിപാടികൾ നടന്നു .

221d4dcf a929 45f2 b2cc 7972fd406829

കേരളത്തിൽ SNDP യോഗം ജന: സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടക്കമിട്ട ബോധവത്കരണ പരിപാടികൾ കേന്ദ്ര വനിതാ സംഘത്തിൻ്റെ നിർദ്ദേശാനുസരണമാണ് മുംബൈ താനെ യൂണിയൻ ഏറ്റെടുത്തത്.

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന,യുവതലമുറയെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത് വഴി പുതിയ തലമുറയ്ക്ക് ഒരു ദിശാബോധം നൽകുകയെന്നതാണ് ലക്ഷ്യമെന്ന് ഗോരേഗാവ് ശാഖായോഗം സെക്രട്ടറി ഷീൽകുമാർ പറഞ്ഞു.

5560c267 ae7e 473f adb5 3c26728fe652

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *