‘മുംബൈ സപ്തസ്വര’ യുടെ ഗാനമേള ഏപ്രിൽ 27 ന് പവായിയിൽ

മുംബൈ: അന്തരിച്ച പ്രമുഖ ഗായകൻ ജയചന്ദ്രൻ ,കവിയും ഗാനരചയിതാവുമായ മാങ്കൊമ്പ് ഗോപാലകൃഷ്ണൻ
എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രേംകുമാർ മുംബൈയുടെ നേതൃത്തത്തിൽ ‘മുംബൈ സപ്തസ്വര’ അണിയിച്ചൊരുക്കുന്ന സംഗീത പരിപാടി ‘മെലോഡിയസ് പേൾസ് ‘(MELODIOUS PEARLS )ഏപ്രിൽ 27 ന് നടക്കും. വൈകുന്നേരം ഏഴുമണിമുതൽ പവായി ഹരിഓം നഗറിലുള്ള ലുള്ള അയ്യപ്പ വിഷ്ണു ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് പരിപാടി .കവിയും ഗാനരചയിതാവുമായ രവീന്ദ്രൻ അങ്ങാടിപ്പുറം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.