മെട്രോ 3 : ഭൂഗർഭ യാത്ര നാളെ മുതൽ 

0

 

 

മുംബൈ : സംസ്ഥാനത്തെ ആദ്യ തുരങ്കപാതയിലൂടെയുള്ള ആദ്യ മെട്രോ യാത്രയ്ക്ക് മുംബൈ നിവാസികൾ നാളെവരെ കാത്തിരിക്കണം .

ആരെ- ജെവിഎൽആറിനും ബാന്ദ്ര കുർള കോംപ്ലക്‌സിനും (ബികെസി) ഇടയിലുള്ള 12.44 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ 3- ഭൂഗർഭ പാതയുടെ ഒന്നാം ഘട്ടം ഇന്നലെ (ശനിയാഴ്ച) വൈകുന്നേരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

 

മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ (എംഎംആർസി) ഈ ഭാഗം വാണിജ്യ പ്രവർത്തനങ്ങൾക്കായി ഇന്ന് തുറക്കാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ ആ തീരുമാനം മാറ്റി യാത്ര നാളേയ്ക്ക്ക്കാക്കിയിരിക്കയാണ് .

” ഉദ്ഘാടന ചടങ് ശനിയാഴ്ച്ച വൈകുന്നേരമായതിനാൽ പൊതുപ്രവർത്തനങ്ങൾക്കായി സ്റ്റേഷനുകൾ ഒരുക്കേണ്ടതുണ്ട്. സ്റ്റേഷനുകളിൽ നിന്ന് നീക്കിയ ചില ഘടകങ്ങൾ പുനഃസ്ഥാപിക്കേണ്ടതുണ്ട്, ഇത് സമയമെടുക്കുന്ന പ്രക്രിയയാണ്, ”എംഎംആർസി ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചു.

10 സ്റ്റേഷനുകളുള്ള റൂട്ട് തിങ്കളാഴ്ച രാവിലെ 11 മുതൽ വാണിജ്യ പ്രവർത്തനങ്ങൾക്കായി തുറന്നിരിക്കുമെന്ന് എംഎംആർസി അധികൃതർ അറിയിച്ചു.

രാത്രി 10.30 വരെ സർവീസ് നടത്തും. തിങ്കൾ മുതൽ ശനി വരെ രാവിലെ 6.30 മുതൽ രാത്രി 10.30 വരെയും ഞായറാഴ്ചകളിൽ രാവിലെ 8.30 മുതൽ രാത്രി 10.30 വരെയും ഒരു ഔപചാരിക ടൈംടേബിൾ അനുസരിച്ച് സർവീസുകൾ പ്രവർത്തിക്കും. 12.44 കിലോമീറ്റർ റൂട്ടിൽ നിരക്ക് 10 മുതൽ 50 രൂപ വരെയാണ്.

എല്ലാ ആറരമിനിറ്റിലും ഓരോ മെട്രോ സർവ്വീസ് നടക്കും. രാവിലെ ആറര മുതല്‍ വൈകിട്ട് പതിനൊന്നുമണി വരെയാണ് മെട്രോയുടെ സേവനം. മെട്രോ പാതയ്ക്കൊപ്പം മെട്രോ കണക്റ്റ് 3 എന്ന മൊബൈൽ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കിയിട്ടുണ്ട് ആധുനിക സൗകര്യങ്ങളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വർധിപ്പിക്കാനാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

 

ബികെസിയില്‍ നിന്ന് 30 മിനിറ്റില്‍ താഴെ സമയം കൊണ്ട് 50 രൂപ മാത്രം നല്‍കി ആരെ യിലേക്കും തിരിച്ചും യാത്ര ചെയ്യാനാകുമെന്നതാണ് ഈ പാതയുടെ പ്രത്യേകത. നിലവിൽ ഒരുമണിക്കൂർ വേണ്ട യാത്രാസമയമാണ് നേർ പകുതിയായി കുറയുന്നത്.

2017ൽ നിർമ്മാണം ആരംഭിക്കുമ്പോൾ മൂന്നാഘട്ടപദ്ധതിയുടെ ചിലവ് കണക്കാക്കിയിരുന്നത് 27000 കോടിരൂപ ആയിരുന്നു .എന്നാല്‍ ആദ്യഘട്ടം പൂർത്തിയാകുമ്പോഴേക്കും ഇത് 37000 കോടി രൂപയിലധികമായിക്കഴിഞ്ഞു. പൂര്‍ണ്ണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന ഈ പാത നഗരത്തിലെ ഗതാഗതകുരുക്കിന് നേരിയ രീതിയിലെങ്കിലും ശമനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *