ആരാധകരുടെ പ്രതീക്ഷ നഷ്ടപ്പെടുത്താതെ മുംബൈ ഇന്ത്യൻസ്; സൺരിസിസ്ന് എതിരെ 7 വിക്കറ്റിൽ തകർപ്പൻ ജയം

0

ഐപിഎൽ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന് മുംബൈ ഇന്ത്യൻസ് വിജയിച്ചു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാൻ സാധിച്ചു. 30 പന്തില്‍ 48 റണ്‍സ് എടുത്ത ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. 17 പന്തില്‍ 35 റണ്‍സുമായി പുറത്താവാതെ നിന്ന പാറ്റ് കമ്മിന്‍സിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി.

മറുപടി ബാറ്റിംഗില്‍ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് ടീമിനെ നിര്‍ണായക വിജയത്തിലേക്ക് ഉയർത്തിയത്.ഇഷാന്‍ കിഷന്റെ (7) വിക്കറ്റാണ് ആദ്യം നഷ്ടമായത്. മാര്‍കോ ജാന്‍സന്റെ പന്തില്‍ മായങ്ക് അഗര്‍വാളിന് ക്യാച്ചും. നാലാം ഓവറില്‍ രോഹിത് ശര്‍മ (4) മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്യാച്ച് നല്‍കുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ നമന്‍ ധിര്‍ 9 പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി.

പിന്നീട് ഒത്തുചേര്‍ന്ന തിലക് വര്‍മ – സൂര്യ കൂട്ടുകെട്ട് മുംബൈയുടെ വിജയം ഉറപ്പാക്കിയത്. 51 പന്തിൽ 102 റൺസാണ് സൂര്യ കുമാർ അടിച്ചെടുത്തത്. 6 കൂറ്റൻ സിക്സും 12 ബൗണ്ടറികളും സൂര്യകുമാറിന്റെ സ്വന്തം. ഉറച്ച പിന്തുണ നൽകിയ തിലക് വർമ്മ 32 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു. 82 പന്തിൽ 143 റൺസാണ് മൂന്നാ വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും പിയൂഷ് ചൗളയുമാണ് മുംബൈ ബൗളിങ് നിരയില്‍ തിളങ്ങി നിന്നത്. ജസ്പ്രീത് ബുമ്ര മൂന്നോവറില്‍ 15 റണ്‍സിൽ ഒരു വിക്കറ്റ് നേടി. മത്സരത്തിൽ ജയിച്ചെങ്കിലും 12 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *