മുംബൈയിലെ എഴുത്തുകാരി ജ്യോതിലക്ഷ്മിയുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

തൃശ്ശൂർ/മുംബൈ : തയ്യൂരിന്റെ എ ഴുത്തുകാരി ജ്യോതിലക്ഷ്മിയുടെ ‘തയ്യൂർ ഗാഥകൾ’ ‘അച്ഛൻ പറഞ്ഞ കഥകൾ’ എന്നീ രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും തയ്യൂരിൻ്റെ കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങും 2025 ഫെബ്രുവരി 23ന് തയ്യൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു.
തയ്യൂർ സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് ശ്രീ T J ജെയിംസ് സ്വാഗത പ്രസംഗം നടത്തി. എഴുത്തുകാരനും വാഗ്മിയും ആയ ഡോ. ജോൺ ജോഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ T R ഷോബി അധ്യക്ഷൻ ആയിരുന്നു.
‘തയ്യൂർ ഗാഥകൾ’ എന്ന തയ്യൂരിനെ കുറിച്ചുള്ള പുസ്തകം ഡോ. മിനി പ്രസാദ് പ്രകാശനം നടത്തി. എഴുത്തുകാരി ജ്യോതിലക്ഷ്മിയുടെ അച്ഛനും അമ്മയും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.
‘അച്ഛൻ പറഞ്ഞ കഥകൾ’ എന്ന പുസ്തകം Dr. ജോൺ ജോഫി പ്രകാശനം ചെയ്തു. സാഹിത്യകാരൻ K S സലി പുസ്തകം ഏറ്റുവാങ്ങി.
ഡോ. മിനി പ്രസാദ്, കഥകൾ – ദേശത്തിന്റെ കാൽപാടുകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുളസി മണിയാർ, ‘തയ്യൂർ ഗാഥകൾ’ എന്ന പുസ്തകവും ആൽഫ്രഡ് തോമസ് ‘അച്ഛൻ പറഞ്ഞ കഥകൾ’ എന്ന പുസ്തകവും പരിചയപ്പെടുത്തി.
ചടങ്ങിൽ തയ്യൂരിലെ കലാകാരന്മാരായ സർവ്വശ്രീ. മൂത്തമന പരമേശ്വരൻ നമ്പൂതിരി, അഖിലേഷ് തയ്യൂർ, സുരേഷ് തയ്യൂർ, സുധാകരൻ നെല്ലാട്ടുവളപ്പിൽ, എഴുത്തുകാരി ജ്യോതി ലക്ഷ്മി എന്നിവരെ ആദരിച്ചു.
വാർഡ് മെമ്പർ വിമല നാരായണൻ, എഴുത്തുകാരായ കെ എസ് സലി, അനിൽ അറപ്പയിൽ, സോബിൻ മഴവീട്, അനസ്ബി, ജയേഷ് പായം, ഡാമി തുടങ്ങി സാഹിത്യ സാംസ്ക്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ സംസാരിച്ചു.
മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരിയാണ് ജ്യോതിലക്ഷ്മി