മുംബൈ: തളർത്താതെ കൈപിടിച്ചുയർത്തുന്ന നഗരം

0

മുംബൈയിലേക്ക്… : ഒരു ഓർമ്മയാത്ര:

1975-ൽ, ഞാൻ 10-ാം ക്ലാസ് പൂർത്തിയാക്കിയ ഉടനെ തലശ്ശേരിയിൽ നിന്ന് ബസ് കയറി മുംബൈയിലേക്ക് യാത്ര തിരിച്ചു. അന്നത്തെ മഹാനഗരമായ മുംബൈ, എനിക്ക് ഒരു അപരിചിത ലോകമായിരുന്നു. നഗരത്തിന്റെ തിരക്കുകളും പുതിയ സാഹചര്യങ്ങളും മനസ്സിലാക്കാനാവാതെ, എന്റെ ഉപ്പാവന്റെ മരുമകൻ അബൂട്ടിക്കടെയും മമ്മുട്ടിക്കയുടെയും “യുണൈറ്റഡ് എന്റർപ്രൈസസ്” എന്ന ട്രാവൽ ഏജൻസിയിൽ ജോലിയിൽ പ്രവേശിച്ചു. ജോലിയോടൊപ്പം ഉപരിപഠനവും തുടർന്നു.

മുംബൈയിലെ ജീവിതം;

ആ ദിവസങ്ങളിൽ കോളബയിലെ ഒരു ചെറിയ താമസസ്ഥലത്തായിരുന്നു എന്റെ ജീവിതം. ദ്വിപ്പടിയുള്ള ഡബിൾ ഡേക്കർ ബസുകളിൽ സഞ്ചരിക്കുന്നതിന്റെ ആവേശം വേറെയായിരുന്നു. എന്നാൽ, കുറച്ച് കാലം കഴിഞ്ഞ് ചില പ്രതിസന്ധികൾ നേരിട്ടു. ഒടുവിൽ, മുംബൈ വിടേണ്ടി വന്നു, ആദ്യം ദുബായിലേക്കും പിന്നീട് കുവൈറ്റിലേക്കും പോകാനായി.

കുവൈറ്റിലേക്കും നാട്ടിലേക്കുമുള്ള തിരിച്ചു വരവ്:

1990- കുവൈറ്റ്‌ യുദ്ധകാലത്ത് പ്രശ്‌നങ്ങൾനേരിട്ടപ്പോൾ നാട്ടിലേക്ക് മടങ്ങി. നാട്ടിൽ തനിക്ക് പുതിയ വഴി തേടേണ്ടി വന്നു. Ready-made wholesale വ്യാപാരം ആരംഭിച്ച് വ്യവസായ രംഗത്ത് ഒരു സുതാര്യമായ ഉന്നതിയിലേക്ക് കുതിച്ചു. അതിനൊപ്പം തന്നെ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു.

വീണ്ടും മുംബൈയിലേക്ക്…:

2007-ൽ, ഞാൻ വീണ്ടും മുംബൈയുമായി ബന്ധം ശക്തിപ്പെടുത്തി. Magam Exports എന്ന സ്ഥാപനത്തിന്റെ തുടക്കം എന്റെ വ്യവസായജീവിതത്തിൽ പുതിയ അധ്യായം കുറിച്ചു. കുടുംബത്തോടൊപ്പം നവി മുംബൈയിലെ ഖാർഘറിൽ സ്ഥിരതാമസം തുടങ്ങി. അന്ന് പുതിയ വികസനത്തിന് തുടക്കം കുറിച്ചിരുന്ന നവി മുംബൈയുടെ അതിവേഗ വളർച്ചയുടെ പ്രത്യക്ഷസാക്ഷിയാകാനും എനിക്ക് കഴിഞ്ഞു.

സമൂഹനന്മയുടെ വഴിയിൽ:

മുംബൈ മാത്രമല്ല, കേരളത്തിലും എന്റെ സജീവ പ്രവർത്തനം തുടർന്നു. കോവിഡ് കാലത്ത് അനേകം ദുരിതമനുഭവിച്ചവർക്കായി സഹായം ഒരുക്കിയതിൽ ആത്മതൃപ്തിയുണ്ട്. പാവപ്പെട്ടവർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തതും നാട്ടിലേക്ക് മടങ്ങാനായിക്കാത്ത മലയാളികളെയും നഴ്സുമാരെയും മിനിവാനും ബസ്സുമൊരുക്കി നാട്ടിലെത്തിച്ചതും അതിന്റെ ഭാഗമായിരുന്നു.

സാമൂഹ്യ പ്രവർത്തനങ്ങൾ:

ഇന്ന്, മുംബൈയും കേരളവും എന്നെ ഒരുപോലെ ആവശ്യമെന്നപോലെ കരുതുന്നു. മഹാരാഷ്ട്ര കെഎംസിസിയുടെ ജനറൽ സെക്രട്ടറി, മുംബൈ കേരള മുസ്ലിം ജമാഅത്ത് അംഗം, തലശ്ശേരി C.H. സെന്ററിന്റെ വൈസ് പ്രസിഡന്റ്, പുന്നോൽ മഹൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്.

നഗരവും ജീവിതവുമൊന്നായി:

“മുംബൈ എന്ന മഹാനഗരത്തിൽ ഞാനിതുവരെ കണ്ട ജീവിതാനുഭവങ്ങൾ, അതിലെ ഉന്നതികളും താഴ്ചകളും, ഇന്നും എന്റെ ഓർമ്മകളിൽ പുതുതായി രചിക്കപ്പെടുന്നു. മുംബൈയുടെ വളർച്ചയും, അതിനൊപ്പം എന്റെ ജീവിതത്തിൻറെയും കഥ, ഇന്നും തുടരുകയാണ്…”
കെ പീ അബ്ദുൽ ഗഫൂർ

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *